close

News WrapGet Handpicked Stories from our editors directly to your mailbox

അഭിനയ൦ ഉപേക്ഷിച്ച് സന്യാസിനിയായി അഭിനേത്രി!!

അഭിനേത്രിയായി പേരെടുക്കുകയും അവാര്‍ഡുകള്‍ നേടുകയും ചെയ്ത ഫിലിപ്പീന്‍ താരമാണ് ചിൻ ചിൻ.

Sneha Aniyan | Updated: Jun 14, 2019, 12:14 PM IST
അഭിനയ൦ ഉപേക്ഷിച്ച് സന്യാസിനിയായി അഭിനേത്രി!!

പണവും പ്രശസ്തിയും അവാര്‍ഡുകളുമൊക്കെ എല്ലാവരുടെയും ആഗ്രഹങ്ങളാണ്.. 

ഒരുപാട് ശ്രമങ്ങള്‍ക്ക് ശേഷ൦ പരാജയപ്പെട്ട്, ഒടുവില്‍ ഇഷ്ടമില്ലാത്ത കരിയര്‍ തിരഞ്ഞെടുക്കാന്‍ പലരും നിര്‍ബന്ധിതരാകുകയു൦ ചെയ്യും

എന്നാല്‍, ചിലര്‍ക്ക് നേരെ തിരിച്ചാണ്. ഭാഗ്യവും പരിശ്രമവും എല്ലാം ചേരുമ്പോള്‍ അവര്‍ക്ക് അഭിനയ ജീവിതം ലഭിക്കുകയും പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തുകയും ചെയ്യും. 

അങ്ങനെ അഭിനേത്രിയായി പേരെടുക്കുകയും അവാര്‍ഡുകള്‍ നേടുകയും ചെയ്ത ഫിലിപ്പീന്‍ താരമാണ് ചിൻ ചിൻ.

എന്നാല്‍, പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കെ അഭിനയ ജീവിതം അവസാനിപ്പിച്ച് സന്യാസിനിയാകാന്‍ തീരുമാനിച്ചിരിക്കുകയാണ് ചിന്‍ ചിന്‍. 

ഫിലിപ്പൈനിലെ പ്രശസ്ത നടിയും മോഡലുമായി തിളങ്ങി നിന്ന ചിൻ ചിൻ തന്‍റെ 30 വർഷത്തെ സിനിമ ജീവിതമാണ് ഉപേക്ഷിച്ചത്.

കര്‍മ്മലീത്ത സന്യാസിനി സമൂഹത്തിന്‍റെ ഭാഗമാകാന്‍ തീരുമാനിച്ച ചിന്‍ ചിന്നിന്‍റെ ഇപ്പോഴത്തെ പേര് സിസ്റ്റര്‍ ലൗര്‍ഡസ് ഗുടിറെസ് എന്നാണ്. 

2006ല്‍ തന്‍റെ വീടിനുണ്ടായ തീ പിടിത്തത്തിൽ ചിന്നിനു അമ്മയെ നഷ്ടപ്പെട്ടു. അന്ന് ചെറിയ പരുക്കുകളോടെ ചിൻ രക്ഷപ്പെട്ടു. പിന്നീട് 4 വർഷത്തിന് ശേഷം അതേ വീട്ടിൽ വീണ്ടും തീപിടിത്തമുണ്ടായി. ഇതോടുകൂടി അവ‍ർ സിനിമയിൽ നിന്നു വിട്ടുനിന്നു.

ഫ്രഞ്ച് കന്യാസ്ത്രീ ആയിരുന്ന ചിന്നിന്‍റെ അമ്മ തിരുവസ്ത്രം ഉപേക്ഷിച്ചാണ് ചിന്നിന്‍റെ അച്ഛനെ വിവാഹം ചെയ്തത്. 

1996ൽ മികച്ച നടിക്കുള്ള ആദ്യ ഏഷ്യൻ ടെലിവിഷൻ അവാർഡും 1998ൽ മികച്ച സഹനടിക്കുള്ള അവാർഡും നേടിയ ചിൻ തികഞ്ഞ പരിസ്ഥിതി പ്രവർത്തക കൂടി ആയിരുന്നു.