Azadi Ott Release: ശ്രീനാഥ് ഭാസിയുടെ 'ആസാദി' ഒടിടിയിലെത്തുന്നു; എവിടെ, എപ്പോൾ കാണാം?

ലിറ്റിൽ ക്രൂ ഫിലിംസിന്റെ ബാനറിൽ ഫൈസൽ രാജ നിർമ്മിച്ച ചിത്രം മനോരമ മാക്സിലാണ് സ്ട്രീം ചെയ്യുന്നത്.  

Written by - Zee Malayalam News Desk | Last Updated : Jun 21, 2025, 07:45 PM IST
  • മനോരമ മാക്സിലൂടെയാണ് ചിത്രം സ്ട്രീമിങ്ങിന് എത്തുന്നത്.
  • ജൂൺ 27 മുതൽ ചിത്രം സ്ട്രീമിങ് തുടങ്ങും.
  • ഒരു രാത്രി, ഒരു ജനനം, ഒരു ദൗത്യം എന്നതാണ് സിനിമയുടെ ടാ​ഗ്ലൈൻ. ത്രില്ലർ ​ഗണത്തിൽപ്പെടുന്ന ചിത്രമാണിത്.
Azadi Ott Release: ശ്രീനാഥ് ഭാസിയുടെ 'ആസാദി' ഒടിടിയിലെത്തുന്നു; എവിടെ, എപ്പോൾ കാണാം?

ശ്രീനാഥ് ഭാസി, വാണി വിശ്വനാഥ് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ഏറ്റവും പുതിയ ചിത്രം 'ആസാദി' ഒടിടിയിലെത്തുന്നു. മനോരമ മാക്സിലൂടെയാണ് ചിത്രം സ്ട്രീമിങ്ങിന് എത്തുന്നത്. ജൂൺ 27 മുതൽ ചിത്രം സ്ട്രീമിങ് തുടങ്ങും. ഒരു രാത്രി, ഒരു ജനനം, ഒരു ദൗത്യം എന്നതാണ് സിനിമയുടെ ടാ​ഗ്ലൈൻ. ത്രില്ലർ ​ഗണത്തിൽപ്പെടുന്ന ചിത്രമാണിത്. 

ലിറ്റിൽ ക്രൂ ഫിലിംസിന്റെ ബാനറിൽ ഫൈസൽ രാജയാണ് ചിത്രം നിർമിച്ചത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജോ ജോർജ് ആണ്. ഒരു ആശുപത്രിയുടെ പശ്ചാത്തലത്തിൽ പ്രതികാരത്തിന്റേയും അതിജീവനത്തിന്റേയും കഥ പറയുന്ന ചിത്രമാണ് ആസാദി. കുമ്പാരീസ്, വികാ, സത്യം മാത്രമേ ബോധിപ്പിക്കൂ, കനകരാജ്യം എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത സാ​ഗർ ആണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

Also Read: Drishyam 3 Update: ''ക്യാമറ വീണ്ടും ജോർജ്കുട്ടിയിലേക്ക്''; 'ദൃശ്യം 3' ഷൂട്ടിം​ഗ് തുടങ്ങുന്നു, വീഡിയോ പങ്കുവെച്ച് മോഹൻലാൽ

റൈഫിൾ ക്ലബ് എന്ന ചിത്രത്തിന് ശേഷം വാണി വിശ്വനാഥ് അഭിനയിച്ച ചിത്രമാണിത്. ചിത്രത്തിൽ ലാൽ, രവീണാ രവി, സൈജു ക്കുറുപ്പ്, ടി ജി രവി, രാജേഷ് ശർമ്മ, ബോബൻ സാമുവൽ, സാബു ആമി, ജിലു ജോസഫ്, അഭിരാം, ആന്‍റണി ഏലൂർ, അബിൻ ബിനോ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. 

ചിത്രത്തിലെ ഗാനങ്ങൾ എഴുതിയിരിക്കുന്നത് ഹരി നാരായണൻ ആണ്. സംഗീതം ഒരുക്കിയിരിക്കുന്നത് വരുൺ ഉണ്ണിയാണ്. ഛായാഗ്രഹണം - സനീഷ് സ്റ്റാൻലി, എഡിറ്റിങ് - നൗഫൽ അബ്ദുള്ള, കലാസംവിധാനം -സഹസ് ബാല, കോസ്റ്റ്യൂം ഡിസൈൻ - വിപിൻദാസ്, മേക്കപ്പ് - പ്രദീപ് ഗോപാലകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ശരത് സത്യ, അസോസിയേറ്റ് ഡയറക്ടേർസ് - അഖിൽ കഴക്കൂട്ടം, വിഷ്ണു, വിവേക് വിനോദ്, പ്രൊജക്റ്റ് ഡിസൈൻ - സ്റ്റീഫൻ വല്യാറ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - പി.സി. വർഗീസ്, സുജിത് അയണിക്കൽ, പ്രൊഡക്ഷൻ കൺട്രോളർ -ആൻ്റണി ഏലൂർ, പി.ആർ.ഒ -പി.ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംങ് - ബി.സി. ക്രിയേറ്റീവ്സ്, ഫോട്ടോ - ഷിജിൻ രാജ്, പി ആർ ഒ വാഴൂർ ജോസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News