ബ്രഹ്മാണ്ഡ ചിത്രം 'ബാഹുബലി 2'ന്‍റെ മേയ്ക്കിങ് വീഡിയോ ലീക്കായ സംഭവത്തില്‍ ആറുപേര്‍ അറസ്റ്റില്‍

അടുത്ത വര്‍ഷം പുറത്തിറങ്ങുന്ന  ബ്രഹ്മാണ്ഡ ചിത്രം ‘ബാഹുബലി 2’വിലെ പ്രധാനയുദ്ധരംഗത്തിന്‍റെ മേയ്ക്കിങ് വീഡിയോ ലീക്കായ സംഭവത്തില്‍ ആറ് പേര്‍ കൂടി അറസ്റ്റില്‍. ചിത്രത്തിലെ രംഗങ്ങള്‍ പുറത്തായി രണ്ട് ദിവസത്തിനകമാണ് ആറുപേരുടെയും അറസ്റ്റ്. 

Last Updated : Nov 24, 2016, 06:15 PM IST
ബ്രഹ്മാണ്ഡ ചിത്രം 'ബാഹുബലി 2'ന്‍റെ മേയ്ക്കിങ് വീഡിയോ ലീക്കായ സംഭവത്തില്‍ ആറുപേര്‍ അറസ്റ്റില്‍

ഹൈദരാബാദ്: അടുത്ത വര്‍ഷം പുറത്തിറങ്ങുന്ന  ബ്രഹ്മാണ്ഡ ചിത്രം ‘ബാഹുബലി 2’വിലെ പ്രധാനയുദ്ധരംഗത്തിന്‍റെ മേയ്ക്കിങ് വീഡിയോ ലീക്കായ സംഭവത്തില്‍ ആറ് പേര്‍ കൂടി അറസ്റ്റില്‍. ചിത്രത്തിലെ രംഗങ്ങള്‍ പുറത്തായി രണ്ട് ദിവസത്തിനകമാണ് ആറുപേരുടെയും അറസ്റ്റ്. 

ചിത്രത്തിന്‍റെ രണ്ടര മിനിറ്റുള്ള വീഡിയോ ഫൂട്ടേജ് ലീക്ക് ചെയ്തതിന് കഴിഞ്ഞ ദിവസം ഗ്രാഫിക് ഡിസൈനറെ അറസ്റ്റ് ചെയ്തിരുന്നു.  കൃഷ്ണ ദയാനന്ദ് ചൗധരിയാണ് അറസ്റ്റിലായത്. വിജയവാഡയില്‍ വെച്ചാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ചിത്രത്തിന്‍റെ ക്ലൈമാക്‌സ് രംഗത്തില്‍ നിന്നുള്ള യുദ്ധരംഗമാണ് ഇയാള്‍ ചോര്‍ത്തിയത്. 

സിനിമയുടെ എഡിറ്റിംഗ് ടീമിലംഗമായിരുന്ന കൃഷ്ണ ദൃശ്യങ്ങളുടെ കോപ്പി തന്റെ സുഹൃത്തായ അക്കി കൃഷ്ണ ചൈതന്യ എന്ന യുവാവിന് കൈമാറിയതായി സമ്മതിച്ചിട്ടിട്ടുണ്ട്.  അക്കിയുടെ പക്കല്‍ നിന്നും ദൃശ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുകയായിരുന്നു. പിന്നിടാണ് രംഗങ്ങള്‍ ഇവര്‍ സോഷ്യല്‍ മീഡിയയിലും മറ്റും അപ്പ്‌ലോഡ് ചെയ്യുന്നത്.

ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ അതീവ രഹസ്യമായി വന്‍ സുരക്ഷയോട് കൂടിയായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം. ചിത്രീകരണത്തിലെ സുരക്ഷ കണക്കിലെടുത്താണ് രംഗങ്ങള്‍ ലീക്കായതിന് പിന്നില്‍ ഷൂട്ടിംഗ് ക്രൂവിലെ അംഗം തന്നെ ആകാമെന്ന അനുമാനത്തില്‍ പൊലീസ് എത്തിയത്.

രണ്ടര മിനിറ്റുള്ള വീഡിയോയില്‍ ബാഹുബലിയുടെയും ദേവസേനയുടെയും ചെറുപ്പകാലമാണ് കാണിക്കുന്നത്. കോടിക്കണക്കിന് രൂപ മുതല്‍മുടക്കി നിര്‍മിക്കുന്ന ഈ രംഗത്തിന്‍റെ ഫൂട്ടേജ് വീഡിയോ സാമൂഹമാധ്യമങ്ങളില്‍ തരംഗമായി കഴിഞ്ഞിരുന്നു. 

അടുത്ത വര്‍ഷം ഏപ്രില്‍ 28നാണ് ബാഹുബലി 2 റിലീസിനെത്തുന്നത്. അനുഷ്ക ഷെട്ടിയും പ്രഭാസുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്.

Trending News