ബാഹുബലി 2' ന്‍റെ ഐമാക്സ് പോസ്റ്റര്‍ പുറത്ത്

Last Updated : Apr 12, 2017, 06:46 PM IST
ബാഹുബലി 2' ന്‍റെ ഐമാക്സ് പോസ്റ്റര്‍ പുറത്ത്

ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന രാജമൗലി ചിത്രം 'ബാഹുബലി 2' ന്‍റെ ഐമാക്സ് പോസ്റ്റര്‍ പുറത്തിറങ്ങി. ബാഹുബലി 2-ല്‍ ട്രെയിലറില്‍ നിന്നെടുത്ത പ്രഭാസ് അടങ്ങിയ ഒരു രംഗമാണ് ഐമാക്സ് പോസ്റ്ററായി ഇറക്കിയത്. പോസ്റ്റര്‍ കാണാം.

 

 

പ്രഭാസ് തന്നെയാണ് രണ്ടാം ഭാഗത്തിലും നായകനായി എത്തുന്നത്. അനുഷ്‌കയാണ് നായിക. ഈ മാസം 28നാണ് 'ബാഹുബലി 2' തിയറ്ററുകളിലെത്തുന്നത്. ലോകമെമ്പാടുമായി 6500 സ്ക്രീനില്‍ റിലീസിനെത്തുന്ന ചിത്രമെന്ന ചരിത്രനേട്ടവും ഈ ചിത്രത്തിന് സ്വന്തം.

പ്രഭാസിനെ കൂടാതെ, റാണാ ദഗ്ഗുപതി, അനുഷ്‌കാ ഷെട്ടി, തമന്നാ ഭാട്ടിയ, സത്യരാജ്, രമ്യാകൃഷ്ണന്‍ എന്നിവരും രണ്ടാം ഭാഗത്തിലുമുണ്ട്. എല്ലാ ദക്ഷിണേന്ത്യന്‍ ഭാഷകളിലും, ഹിന്ദിയിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. കളക്ഷന്‍ റെക്കോര്‍ഡ് നേടിയ ബാഹുബലി ആദ്യഭാഗത്തിന്‍റെ വിജയത്തുടര്‍ച്ച രണ്ടാം ഭാഗത്തിനും ഉണ്ടാകുമെന്നാണ് അണിയറപ്രവർത്തകർ കരുതുന്നത്. 

Trending News