)
‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ ചിദംബരം ഒരുക്കുന്ന പുതിയ ചിത്രം ബാലന്റെ പൂജാ ചടങ്ങുകൾ നടന്നു. വെങ്കട് കെ നാരായണ, ഷൈലജ ദേശായി ഫെൻ എന്നിവർ നേതൃത്വം നൽകുന്ന കെ വി എൻ പ്രൊഡക്ഷൻസ്, തെസ്പിയൻ ഫിലിംസ് എന്നിവർ ഒരു മലയാള ചിത്രത്തിനായി ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
രോമാഞ്ചം, ആവേശം എന്നീ വമ്പൻ ഹിറ്റുകളൊരുക്കി ശ്രദ്ധ നേടിയ സംവിധായകൻ ജിത്തു മാധവൻ ആണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. ചിത്രത്തിന്റെ പൂജ ചടങ്ങുകൾ കോവളത്ത് വച്ച് നടന്നു. ചിത്രത്തിന്റെ അണിയറ പ്രവർത്തകരും താരങ്ങളും ഉൾപ്പെടെയുള്ളവർ പൂജാ ചടങ്ങിൽ പങ്കെടുത്തു.
പുതിയ ചിത്രം പൂർണ്ണമായും പുതുമുഖങ്ങളെ അണിനിരത്തിയാണ് ഒരുക്കുന്നത്. ചിത്രത്തിലെ അഭിനേതാക്കളെ ഓഡിഷനിലൂടെയാണ് തിരഞ്ഞെടുത്തത്. അജയൻ ചാലിശേരിയാണ് പ്രൊഡക്ഷൻ ഡിസൈനർ. സുഷിൻ ശ്യാം സംഗീതമൊരുക്കുന്ന ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിക്കുന്നത് ഷൈജു ഖാലിദ് ആണ്. എഡിറ്റിംഗ്– വിവേക് ഹർഷൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.