Balti Movie: ആക്ഷൻ ഹിറ്റുമായി ഷെയിനിന്റെ മുന്നേറ്റം; മികച്ച അഭിപ്രായം നേടി 'ബൾട്ടി' തിയേറ്ററുകളിൽ

മികച്ച അഭിപ്രായം നേടി ഷെയ്ൻ നി​ഗത്തിന്റെ ബൾട്ടി തിയേറ്ററുകളിൽ മുന്നേറുകയാണ്.  

Written by - Karthika V | Last Updated : Oct 8, 2025, 07:49 AM IST
  • ആർഡിഎക്സിന് ശേഷം ഏറ്റവും മികച്ച ആക്ഷൻ രം​ഗങ്ങളാണ് താരം ബാൾട്ടിയിൽ അവതരിപ്പിച്ചിരിക്കുന്നത്.
  • മികച്ച മെയ്‌വഴക്കത്തോടെയാണ് കബഡിയും ഷെയിൻ കൈകാര്യം ചെയ്തിരിക്കുന്നത്.
Balti Movie: ആക്ഷൻ ഹിറ്റുമായി ഷെയിനിന്റെ മുന്നേറ്റം; മികച്ച അഭിപ്രായം നേടി 'ബൾട്ടി' തിയേറ്ററുകളിൽ

ഷെയിൻ നിഗം നായകനായ സ്പോർട്സ് ആക്‌ഷൻ ജോണറിൽ എത്തിയ "ബൾട്ടി" തിയേറ്ററുകളിൽ വിജയം തുടരുന്നു. നവാഗതനായ ഉണ്ണി ശിവലിംഗമാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിര്‍വഹിച്ചത്. എസ് ടി കെ ഫ്രെയിംസ്, ബിനു ജോർജ്ജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്തോഷ്‌ ടി കുരുവിള, ബിനു ജോർജ്ജ് അലക്സാണ്ടർ എന്നിവരാണ് ചിത്രം നിർമിച്ചത്. കബഡി കോർട്ടിലും പുറത്തും മിന്നൽവേഗവുമായി എതിരാളികളെ നിലംപരിശാക്കുന്ന ചെറുപ്പക്കാരുടെ ചങ്കുറപ്പിന്റെ കഥ പറയുന്ന ചിത്രമാണിത്. ചിത്രത്തിലെ ഷെയ്നിന്റെ പ്രകടനം മികച്ച അഭിപ്രായം നേടുന്നു. 

Add Zee News as a Preferred Source

നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ആർഡിഎക്സ് എന്ന ചിത്രത്തിലാണ് ഷെയിൻ നിഗം നേരത്തെ ബോൾഡ് ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്തിട്ടുള്ളത്. പ്രണയരംഗങ്ങളും ഡാൻസുമൊക്കെ ഷെയ്ൻ അനായാസം ചെയ്തിരുന്നു. ആർഡിഎക്സിന് ശേഷം ഏറ്റവും മികച്ച ആക്ഷൻ രം​ഗങ്ങളാണ് താരം ബാൾട്ടിയിൽ അവതരിപ്പിച്ചിരിക്കുന്നത്. മികച്ച മെയ്‌വഴക്കത്തോടെയാണ് കബഡിയും ഷെയിൻ കൈകാര്യം ചെയ്തിരിക്കുന്നത്. ഷെയിനിന്റ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രമാണിതെന്നാണ് പ്രേക്ഷകാഭിപ്രായം. ഫാമിലി ഓഡിയൻസിന് ഇഷ്ടപ്പെടുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇതിനോടകം തന്നെ പതിനഞ്ചു കോടിയാണ് ചിത്രത്തിന്റെ കളക്ഷനായി ലഭിച്ചിരിക്കുന്നത്.

Also Read: Mohanlal: ദാദാ സാഹിബ് ഫാൽക്കെ അവാർഡ്; മോഹൻലാലിന് കരസേനയുടെ ആദരം

ഛായാഗ്രഹണം: അലക്സ് ജെ പുളിക്കൽ, ക്രിയേറ്റീവ് ഡയറക്ടർ: വാവ നുജുമുദ്ദീൻ, എഡിറ്റർ: ശിവ്കുമാർ വി പണിക്കർ, കോ പ്രൊഡ്യൂസർ: ഷെറിൻ റെയ്ച്ചൽ സന്തോഷ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: സന്ദീപ് നാരായൺ, കലാസംവിധാനം: ആഷിക് എസ്, ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, അഡീഷണൽ ഡയലോഗ്: ടിഡി രാമകൃഷ്ണൻ, സംഘട്ടനം: ആക്ഷൻ സന്തോഷ്, വിക്കി, പ്രൊജക്ട് കോർഡിനേറ്റർ: ബെന്നി കട്ടപ്പന, പ്രൊഡക്ഷൻ കൺട്രോളർ: കിഷോർ പുറക്കാട്ടിരി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ശ്രീലാൽ എം, അസോസിയേറ്റ് ഡയറക്ടർമാർ: ശബരിനാഥ്, രാഹുൽ രാമകൃഷ്ണൻ, സാംസൺ സെബാസ്റ്റ്യൻ, മെൽബിൻ മാത്യു (പോസ്റ്റ് പ്രൊഡക്ഷൻ), വസ്ത്രാലങ്കാരം: മെൽവി ജെ, ഡി.ഐ: കളർ പ്ലാനെറ്റ്, ഗാനരചന: വിനായക് ശശികുമാർ, സ്റ്റിൽസ്: സജിത്ത് ആർ.എം, വിഎഫ്എക്സ്: ആക്സൽ മീഡിയ, ഫോക്സ്ഡോട്ട് മീഡിയ, കളറിസ്റ്റ്: ശ്രീക് വാര്യർ, ഗ്ലിംപ്സ് എഡിറ്റ്: ഹരി ദേവകി, ഡിസ്ട്രിബ്യൂഷൻ: മൂൺഷോട്ട് എന്‍റർ‍ടെയ്ൻമെന്‍റ്സ് പ്രൈവറ്റ് ലി., എസ്ടികെ ഫ്രെയിംസ്, സിഒഒ: അരുൺ സി തമ്പി, സിഎഫ്ഒ: ജോബീഷ് ആന്‍റണി, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ: മിലിന്ദ് സിറാജ്, ടൈറ്റിൽ ഡിസൈൻസ്: റോക്കറ്റ് സയൻസ്, പിആർഒ: ഹെയിൻസ്, യുവരാജ്, വിപിൻ കുമാർ, പബ്ലിസിറ്റി ഡിസൈൻസ്: വിയാക്കി, ആന്‍റണി സ്റ്റീഫൻ, റോക്കറ്റ് സയൻസ്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ് എൽഎൽപി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Karthika V

Karthika V is a Journalist with more than 7 years of experience in Digital Media. She started her career as Content Editor in ETV Bharat. Karthika is currently working as Sub Editor in Zee Malayalam News website. 

 

...Read More

Trending News