ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമിടയില്‍ വിദ്വേഷമുണ്ടാക്കാന്‍ ശ്രമിച്ചു, കങ്കണയ്ക്കും സഹോദരിയ്ക്കുമെതിരെ കേസ്

ബോളിവുഡ് താരം കങ്കണ  റണൗതിനും (Kangana Ranaut) സഹോദരി  രംഗോലി ചന്ദേലിനുമെതിരെ കേസ്...

Last Updated : Oct 17, 2020, 08:15 PM IST
  • ബോളിവുഡ് താരം കങ്കണ റണൗതിനും സഹോദരി രംഗോലി ചന്ദേലിനുമെതിരെ കേസ്...
  • ബാന്ദ്ര മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിയ്ക്കുന്നത്.
  • കങ്കണയും സഹോദരിയും തുടര്‍ച്ചയായി നല്‍കുന്ന അഭിമുഖങ്ങളിലും ട്വീറ്റുകളിലും ഹിന്ദു മുസ്ലീം വിദ്വേഷ൦ പരത്താന്‍ ശ്രമിക്കുന്നെന്ന് ചൂണ്ടിക്കാണിച്ചാണ് എഫ്.ഐ.ആര്‍
ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമിടയില്‍ വിദ്വേഷമുണ്ടാക്കാന്‍ ശ്രമിച്ചു, കങ്കണയ്ക്കും സഹോദരിയ്ക്കുമെതിരെ കേസ്

Mumbai: ബോളിവുഡ് താരം കങ്കണ  റണൗതിനും (Kangana Ranaut) സഹോദരി  രംഗോലി ചന്ദേലിനുമെതിരെ കേസ്...

ബാന്ദ്ര മജിസ്‌ട്രേറ്റ് കോടതിയുടെ  ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിയ്ക്കുന്നത്. കങ്കണയും സഹോദരിയും തുടര്‍ച്ചയായി നല്‍കുന്ന അഭിമുഖങ്ങളിലും ട്വീറ്റുകളിലും ഹിന്ദു മുസ്ലീം  വിദ്വേഷ൦ പരത്താന്‍   ശ്രമിക്കുന്നെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടത്. 

"ഇലക്ട്രോണിക് മീഡിയയിലും ട്വിറ്ററിലും അഭിമുഖങ്ങള്‍ നല്‍കിയതുമായി ബന്ധപ്പെട്ടാണ് ഇവര്‍ക്കെതിരെ ഉന്നയിക്കപ്പെട്ടിട്ടുള്ള എല്ലാ ആരോപണങ്ങളും. ഇതിന് വിദഗ്ധരുടെ വിശദമായ അന്വേഷണം ആവശ്യമാണ്",  മജിസ്‌ട്രേറ്റ് പറഞ്ഞു.  മജിസ്‌ട്രേറ്റ് ജയ്‌ദോ ഘുലെയാണ് കങ്കണയ്ക്കും സഹോദരിക്കുമെതിരെ കേസെടുക്കാന്‍  ഉത്തരവിട്ടിരിക്കുന്നത്.

 സുശാന്ത് സിംഗ് രജ്പുതിന്‍റെ മരണം, പാര്‍ഘറിലെ ആള്‍ക്കൂട്ട കൊലപാതകം തുടങ്ങിയവയുമായി ബന്ധപ്പെട്ട് വിദ്വേഷം പടര്‍ത്തുന്ന രീതിയിലാണ് ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് പിന്നിലെ കാരണം അന്വേഷിക്കണമെന്നും കോടതി പറഞ്ഞു. പരാതിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ആരോപണ വിധേയര്‍ പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തിട്ടുണ്ടെന്നാണ് മനസിലാക്കുന്നതെന്നും മജിസ്‌ട്രേറ്റ് പറഞ്ഞു.

കൂടാതെ, ഇത്തരം  ഇത്തരം വിദ്വേഷ ട്വീറ്റുകള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം എന്താണെന്നും സര്‍ക്കാര്‍ വിരുദ്ധ വികാരമുണ്ടാക്കി സാമുദായിക സംഘര്‍ഷങ്ങളും വികാരങ്ങളും സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ആളുകള്‍ ആരാണെന്നും കണ്ടെത്താന്‍ ശരിയായ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

കാസ്റ്റ് ഡയറക്ടറും ഫിറ്റ്‌നസ് ട്രെയിനറുമായ മുനവറലി സയ്യിദ് നല്‍കിയ പരാതിയിലാണ് കോടതി നടപടി.    ഇന്ത്യന്‍ പീനല്‍ കോഡ്‌  വിവിധ വകുപ്പുകളും, 153 എ (രണ്ട് ഗ്രൂപ്പുകള്‍ക്കിടയില്‍ വിദ്വേഷമുണ്ടാക്കാന്‍ ശ്രിക്കുക), 295 എ (മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിക്കുക), 124 എ (രാജ്യദ്രോഹക്കുറ്റം) എന്നിവയും ചേര്‍ത്ത് കേസെടുക്കണമെന്നായിരുന്നു ട്രെയിനര്‍ കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Also read:  പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ തീവ്രവാദികള്‍! വിവാദ ട്വീറ്റില്‍ കുരുങ്ങി കങ്കണ, കേസെടുക്കാന്‍ കോടതി ഉത്തരവ്

കങ്കണ അടുത്തിടെ നടത്തിയ ചില പരാമര്‍ശങ്ങളും പ്രസ്താവനകളും വന്‍ വിവാദത്തിന് വഴിതെളിച്ചിരുന്നു.   സുശാന്ത് സിംഗ് രജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട് രംഗത്തെത്തിയ കങ്കണ  മുംബൈ പോലീസിനെതിരെയും മഹാരാഷ്ട്ര സര്‍ക്കാരിനെതിരെയും കടുത്ത വിമര്‍ശനമാണ് നടത്തിയത്.   മുംബൈയെ  പാക് അധിനിവേശ കശ്മീരിനോട് ഉപമിച്ചത് വലിയ വിവാദത്തിന് വഴിതെളിച്ചിരുന്നു.

കേന്ദ്രത്തിന്‍റെ കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരെ CAA യ്ക്കെതിരെ പ്രതിഷേധിച്ച തീവ്രവാദികളെന്നായിരുന്നു കങ്കണയ്യുടെ പരാമര്‍ശം.  ഈ പരാമര്‍ശത്തിന്  കര്‍ണാടക പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

Trending News