Maranamass Movie: ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്'; പുതിയ പ്രോമോ വിഡിയോ പുറത്തിറങ്ങി

Basil Joseph Maranamass Movie: ർമ്മത്തിന് പ്രാധാന്യം നൽകിയാണ് മരണമാസ് ഒരുക്കിയിരിക്കുന്നത്. നടൻ സിജു സണ്ണിയാണ് ചിത്രത്തിന് കഥ രചിച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 13, 2025, 05:52 PM IST
  • വ്യത്യസ്തമായ ​ഗെറ്റപ്പിലാണ് ഈ ചിത്രത്തിൽ ബേസിൽ ജോസഫ് എത്തുന്ന
  • ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ വലിയ ജനപ്രീതി നേടിയിരുന്നു
Maranamass Movie: ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്'; പുതിയ പ്രോമോ വിഡിയോ പുറത്തിറങ്ങി

ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' ചിത്രത്തിന്റെ പുതിയ പ്രോമോ വിഡിയോ പുറത്തിറങ്ങി. ചിത്രം വിഷു റിലീസായി തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം ടോവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ ഫിലിം പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് ഫിലിംസ്  എന്നിവയുടെ ബാനറുകളിലാണ് നിർമിക്കുന്നത്.

Add Zee News as a Preferred Source

ടോവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്‌റ്റൺ തോമസ്, തൻസീർ സലാം എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ. ആദ്യാവസാനം നർമ്മത്തിന് പ്രാധാന്യം നൽകിയാണ് മരണമാസ്സ് ഒരുക്കുന്നത്. നടൻ സിജു സണ്ണിയാണ് ചിത്രത്തിന് കഥ രചിച്ചിരിക്കുന്നത്. സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്.

ബേസിൽ ജോസഫിനൊപ്പം ബാബു ആന്റണി, രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, അനിഷ്‌മ അനിൽകുമാർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. വ്യത്യസ്തമായ ഗെറ്റപ്പിലാണ് ബേസിൽ ജോസഫ് ഈ ചിത്രത്തിലെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

ALSO READ: ആൻ്റണി പെപ്പെ ചിത്രം കാട്ടാളനിൽ വയലൻസ് ഉണ്ടാകുമോ? സംവിധായകൻ പറയുന്നു

ഈ ചിത്രത്തിൽ വളരെ സ്റ്റൈലിഷ് ലുക്കിലാണ് ബേസിൽ ജോസഫ് എത്തുന്നത്. എക്സികുട്ടീവ് പ്രൊഡ്യൂസർ- ഗോകുൽനാഥ് ജി. ഛായാഗ്രഹണം- നീരജ് രവി. സംഗീതം- ജയ് ഉണ്ണിത്താൻ. എഡിറ്റിംഗ്- ചമൻ ചാക്കോ. വരികൾ- വിനായക് ശശികുമാർ. പ്രൊഡക്ഷൻ ഡിസൈൻ- മാനവ് സുരേഷ്. വസ്ത്രാലങ്കാരം- മഷർ ഹംസ. മേക്കപ്പ് - ആർ ജി വയനാടൻ. സൗണ്ട് ഡിസൈൻ ആൻഡ് മിക്സിങ്- വിഷ്ണു ഗോവിന്ദ്.

വിഎഫ്എക്സ്- എഗ്ഗ് വൈറ്റ് വിഎഫ്എക്സ്. ഡിഐ- ജോയ്നർ തോമസ്. പ്രൊഡക്ഷൻ കൺട്രോളർ- എൽദോ സെൽവരാജ്. സംഘട്ടനം- കലൈ കിങ്‌സൺ. കോ ഡയറക്ടർ- ബിനു നാരായൺ. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- ഉമേഷ് രാധാകൃഷ്ണൻ. സ്റ്റിൽസ്- ഹരികൃഷ്ണൻ. ഡിസൈൻസ്- സർക്കാസനം. ഡിസ്ട്രിബ്യൂഷൻ- ടോവിനോ തോമസ് പ്രൊഡക്ഷൻസ് ത്രൂ ഐക്കൺ സിനിമാസ്, ഐക്കൺ സിനിമാസ്. പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News