Maranamass Movie: വൈബാക്കി ബേസിലും കൂട്ടരും.. 'മരണമാസ്സ്‌' മുന്നേറ്റം

Basil Joseph Movie Maranamass: രാജേഷ് മാധവന്റെ സീരിയൽ കില്ലർ കഥാപാത്രമാണ് ചിത്രത്തെ മുന്നോട്ടു നയിക്കുന്നത്. കോമിക് ടച്ചുള്ള സീരിയൽ കില്ലർ കഥാപാത്രം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുകയാണ്.

Written by - Zee Malayalam News Desk | Last Updated : Apr 12, 2025, 10:00 PM IST
  • ജിക്കു എന്ന കഥാപാത്രത്തെയാണ് സുരേഷ് കൃഷ്ണ അവതരിപ്പിക്കുന്നത്
  • ജിക്കു എന്ന കഥാപാത്രത്തിലൂടെ സുരേഷ് കൃഷ്ണ സ്പൂഫ് റഫറൻസുകൾ കൊണ്ട് പ്രേക്ഷകരെ നിർത്താതെ ചിരിപ്പിക്കുന്നുണ്ട്
Maranamass Movie: വൈബാക്കി ബേസിലും കൂട്ടരും.. 'മരണമാസ്സ്‌' മുന്നേറ്റം

നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത് ഡാർക്ക് കോമഡി ജോണറിൽ പുറത്തിറങ്ങിയ ബേസിൽ ജോസഫ് ചിത്രം 'മരണമാസ്സ്‌' ഹിറ്റ് ലിസ്റ്റിലേക്ക് കുതിക്കുകയാണ്. ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. രാജേഷ് മാധവന്റെ സീരിയൽ കില്ലർ കഥാപാത്രമാണ് ചിത്രത്തെ മുന്നോട്ടു നയിക്കുന്നത്. കോമിക് ടച്ചുള്ള സീരിയൽ കില്ലർ കഥാപാത്രം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുകയാണ്.

Add Zee News as a Preferred Source

രാജേഷ് മാധവന്റെ കഥാപാത്രം അവസാനം വരെ ചിത്രത്തിന്റെ സസ്പെൻസ് ലെവൽ ഉയർത്തുന്നുമുണ്ട്. ഒരുപാട് വിവാഹാലോചനകൾ മുടങ്ങിയ ശേഷം നല്ല ഒരു ബന്ധം ഒത്തുകിട്ടിയ സന്തോഷത്തിൽ ജീവിതത്തെയും വൈവാഹികബന്ധത്തെയും പറ്റി ഒത്തിരി പ്രതീക്ഷയോടെ  കാത്തിരിക്കുന്ന ഡ്രൈവറായാണ് സുരേഷ് കൃഷ്ണയുടെ ജിക്കു എന്ന കഥാപാത്രം.

ജിക്കു എന്ന കഥാപാത്രത്തിലൂടെ സുരേഷ് കൃഷ്ണ സ്പൂഫ് റഫറൻസുകൾ കൊണ്ട് പ്രേക്ഷകരെ നിർത്താതെ ചിരിപ്പിക്കുന്നുണ്ട്. ഈയടുത്ത കാലത്തിറങ്ങിയ മറ്റു മലയാള സിനിമകളിലെ വില്ലൻ കഥാപാത്രങ്ങളിൽ നിന്നും, കോമഡി കഥാപാത്രത്തിൽ നിന്നും ഏറെ വ്യത്യസ്തമായ രണ്ട് പേരുടെയും കഥാപാത്രങ്ങൾ തിയേറ്ററുകളിൽ വൻ കൂട്ടച്ചിരി ഉണർത്തിയിരിക്കുകയാണ്.

ഡാർക്ക് കോമഡി വിഭാഗത്തിൽ പെടുന്ന ഈ കഥാപാത്രങ്ങൾ രാജേഷ് മാധവന്റെയും സുരേഷ് കൃഷ്ണയുടെയും കരിയറിൽ തന്നെ വൻ വഴിത്തിരിവാകുമെന്നാണ് പ്രേക്ഷക പ്രതികരണം. സിജുവും ശിവപ്രസാദും ചേർന്ന് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു.
ടോവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ ഫിലിം പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളിൽ ടോവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്‌റ്റൺ തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ഗോകുൽനാഥ് ജി. ഛായാഗ്രഹണം- നീരജ് രവി. സംഗീതം- ജയ് ഉണ്ണിത്താൻ. എഡിറ്റിംഗ്- ചമൻ ചാക്കോ. വരികൾ- വിനായക് ശശികുമാർ. പ്രൊഡക്ഷൻ ഡിസൈൻ- മാനവ് സുരേഷ്. വസ്ത്രാലങ്കാരം- മഷർ ഹംസ. മേക്കപ്പ് - ആർ ജി വയനാടൻ. സൗണ്ട് ഡിസൈൻ ആൻഡ് മിക്സിങ്- വിഷ്ണു ഗോവിന്ദ്. വിഎഫ്എക്സ്- എഗ്ഗ് വൈറ്റ് വിഎഫ്എക്സ്.

ഡിഐ- ജോയ്നർ തോമസ്. പ്രൊഡക്ഷൻ കൺട്രോളർ- എൽദോ സെൽവരാജ്. സംഘട്ടനം- കലൈ കിങ്‌സൺ. കോ ഡയറക്ടർ- ബിനു നാരായൺ. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- ഉമേഷ് രാധാകൃഷ്ണൻ. സ്റ്റിൽസ്- ഹരികൃഷ്ണൻ. ഡിസൈൻസ്- സർക്കാസനം. ഡിസ്ട്രിബൂഷൻ- ടോവിനോ തോമസ് പ്രൊഡക്ഷൻസ് ത്രൂ ഐക്കൺ സിനിമാസ്, ഐക്കൺ സിനിമാസ്. പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News