Maranamass Movie Collection: നിലയ്ക്കാത്ത പൊട്ടിച്ചിരി; കോമഡി ഫാമിലി എന്റർടൈനറായി മരണമാസ്സ്‌

Maranamass Movie Box Office Collection: ടൊവിനോ തോമസ്, ടിങ്സ്റ്റൻ തോമസ്, തൻസീർ സലാം, റാഫേൽ പോഴോളിപറമ്പിൽ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.

Written by - Zee Malayalam News Desk | Last Updated : Apr 16, 2025, 12:31 AM IST
  • സിജു സണ്ണിയാണ് ചിത്രത്തിന് കഥ ഒരുക്കിയത്
  • സിജുവും സംവിധായകൻ ശിവപ്രസാദും ചേർന്നാണ് തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത്
Maranamass Movie Collection: നിലയ്ക്കാത്ത പൊട്ടിച്ചിരി; കോമഡി ഫാമിലി എന്റർടൈനറായി മരണമാസ്സ്‌

തിയേറ്ററുകളിൽ ചിരിപടർത്തി ടോട്ടൽ ഔട്ട് ആൻഡ് ഔട്ട് കോമഡി ഫാമിലി എന്റർടൈനറായി മരണമാസ്സ്‌. ബേസിലിപ്പോൾ യുവാക്കളുടെ മാത്രമല്ല കുട്ടികളുടെയും സ്റ്റാറായി മാറി. ഫൺ കോമിക്ക് കാരിക്കേച്ചർ രീതിയിൽ അവതരിപ്പിച്ച ചിത്രമാണ് മരണമാസ്സ്. ടൊവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ ഫിലിം പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് ഫിലിംസ് എന്നീ ബാനറിൽ ടൊവിനോ തോമസ്, ടിങ്സ്റ്റൻ തോമസ്, തൻസീർ സലാം, റാഫേൽ പോഴോളിപറമ്പിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Add Zee News as a Preferred Source

വിഷു റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യ ദിനത്തിൽ നേടിയതിനേക്കാൾ കളക്ഷൻ രണ്ടാം ദിനത്തിലും മൂന്നാം ദിനത്തിലും ലഭിച്ചെന്നാണ് റിപ്പോർട്ട്. നടൻ സിജു സണ്ണിയാണ് ചിത്രത്തിന്റെ കഥ ഒരുക്കിയത്. സിജുവും സംവിധായകൻ ശിവപ്രസാദും ചേർന്നാണ് തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത്. സുരേഷ് കൃഷ്ണ, രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

എക്സികുട്ടീവ് പ്രൊഡ്യൂസർ: ഗോകുൽനാഥ് ജി, ഛായാ​ഗ്രഹണം: നീരജ് രവി, ചിത്രസംയോജനം: ചമൻ ചാക്കോ, സംഗീതം: ജയ് ഉണ്ണിത്താൻ, ​ഗാനരചന: വിനായക് ശശികുമാർ, സൗണ്ട് ഡിസൈൻ ആൻഡ് മിക്സിങ്: വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷൻ ഡിസൈൻ: മാനവ് സുരേഷ്, വസ്ത്രാലങ്കാരം: മഷർ ഹംസ, മേക്കപ്പ്: ആർ ജി വയനാടൻ, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്.

ഡിഐ: ജോയ്നർ തോമസ്, പ്രൊഡക്ഷൻ കൺട്രോളർ: എൽദോ സെൽവരാജ്, സംഘട്ടനം: കലൈ കിങ്‌സൺ, കോ ഡയറക്ടർ: ബിനു നാരായൺ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ഉമേഷ് രാധാകൃഷ്ണൻ, സ്റ്റിൽസ്: ഹരികൃഷ്ണൻ, ഡിസൈൻസ്:  സർക്കാസനം, ഡിസ്ട്രിബൂഷൻ: ടോവിനോ തോമസ് പ്രൊഡക്ഷൻസ് ത്രൂ ഐക്കൺ സിനിമാസ്, ഐക്കൺ സിനിമാസ്, പിആർഒ: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News