Marana Mass Movie Release: ഹിറ്റ് ട്രാക്ക് തുടരാൻ ബേസിൽ ജോസഫ്; 'മരണമാസ്സ്' ഏപ്രിൽ 10ന് തീയേറ്ററുകളിൽ

Basil Josephs Marana Mass: നവാഗതനായ ശിവപ്രസാദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.  വിഷു റിലീസായി തിയേറ്ററുകളിലെത്തുന്ന ചിത്രത്തിനായി കാത്തിരിപ്പിലാണ് പ്രേക്ഷകർ.

Written by - Zee Malayalam News Desk | Last Updated : Apr 5, 2025, 05:40 PM IST
  • മികച്ച പ്രേക്ഷക പ്രതികരണം നേടിയ പൊന്മാൻ എന്ന സിനിമക്ക് ശേഷം ബേസിലിന്റേതായി പുറത്തു വരുന്ന ചിത്രം കൂടിയാണ് മരണമാസ്
  • ടോവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്‌റ്റൺ തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം
Marana Mass Movie Release: ഹിറ്റ് ട്രാക്ക് തുടരാൻ ബേസിൽ ജോസഫ്; 'മരണമാസ്സ്' ഏപ്രിൽ 10ന് തീയേറ്ററുകളിൽ

ബേസിൽ ജോസഫ് ചിത്രം 'മരണ മാസ്സ്' ഏപ്രിൽ 10ന് തിയേറ്ററുകളിലെത്തുന്നു. നവാഗതനായ ശിവപ്രസാദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.  വിഷു റിലീസായി തിയേറ്ററുകളിലെത്തുന്ന ചിത്രത്തിനായി കാത്തിരിപ്പിലാണ് പ്രേക്ഷകർ. ബേസിലിന്റെ 'മരണമാസ്സ്' ഹൈപ്പിനനുസരിച്ചു ഉയരുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.

Add Zee News as a Preferred Source

മമ്മൂട്ടി ചിത്രം ബസൂക്ക, നസ്ലിൻ ചിത്രം ആലപ്പുഴ ജിംഖാന എന്നിവക്ക് ഒപ്പമാണ് ചിത്രത്തിന്റെ റിലീസ്. ബേസിൽ ജോസഫിന്റെ ട്രേഡ് മാർക്ക് കോമഡി ഘടകങ്ങൾ അടങ്ങിയ സിനിമ തന്നെയാകും മരണമാസ് എന്നാണ് സൂചന. സസ്പെൻസും ആക്ഷനും നിറഞ്ഞ ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.

മികച്ച പ്രേക്ഷക പ്രതികരണം നേടിയ പൊന്മാൻ എന്ന സിനിമക്ക് ശേഷം ബേസിലിന്റേതായി പുറത്തു വരുന്ന ചിത്രം കൂടിയാണ് മരണമാസ്. ടോവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ ഫിലിം പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളിൽ ടോവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്‌റ്റൺ തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.

നടൻ സിജു സണ്ണിയാണ് ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത്. തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ്. രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഗോകുൽനാഥ് ജി എക്സികുട്ടീവ് പ്രൊഡ്യൂസർ ആയ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് നീരജ് രവിയാണ്. സംഗീതം- ജയ് ഉണ്ണിത്താൻ. എഡിറ്റിംഗ്- ചമൻ ചാക്കോ. വരികൾ- വിനായക് ശശികുമാർ. പ്രൊഡക്ഷൻ ഡിസൈൻ- മാനവ് സുരേഷ്. വസ്ത്രാലങ്കാരം- മഷർ ഹംസ. മേക്കപ്പ്- ആർ ജി വയനാടൻ. സൗണ്ട് ഡിസൈൻ ആൻഡ് മിക്സിങ്- വിഷ്ണു ഗോവിന്ദ്.

വിഎഫ്എക്സ്- എഗ്ഗ് വൈറ്റ് വിഎഫ്എക്സ്. ഡിഐ- ജോയ്നർ തോമസ്. പ്രൊഡക്ഷൻ കൺട്രോളർ- എൽദോ സെൽവരാജ്. സംഘട്ടനം- കലൈ കിങ്‌സൺ. കോ ഡയറക്ടർ- ബിനു നാരായൺ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- ഉമേഷ് രാധാകൃഷ്ണൻ. സ്റ്റിൽസ്- ഹരികൃഷ്ണൻ. ഡിസൈൻസ്- സർക്കാസനം. ഡിസ്ട്രിബൂഷൻ- ടോവിനോ തോമസ് പ്രൊഡക്ഷൻസ് ത്രൂ ഐക്കൺ സിനിമാസ്, ഐക്കൺ സിനിമാസ്. പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News