)
മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രമാണ് ബസൂക്ക. വലിയ ഹൈപ്പിൽ ഇറങ്ങിയെങ്കിലും ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാൻ സാധിച്ചിരുന്നില്ല. ബിഗ് ബജറ്റ് ഗെയിം ത്രില്ലറായി ഒരുക്കിയ ചിത്രം ഏപ്രിൽ 10നാണ് റിലീസ് ചെയ്തത്. സരിഗമ ഇന്ത്യ ലിമിറ്റഡിന്റെയും, തീയേറ്റർ ഓഫ് ഡ്രീംസിന്റെയും ബാനറിൽ ജിനു വി അബ്രഹാമും, ഡോൾവിൻ കുര്യാക്കോസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.
ഇറങ്ങി രണ്ട് മാസം പിന്നിടുമ്പോഴും ചിത്രത്തിന്റെ ഒടിടി റിലീസ് സംബന്ധിച്ച് വിവരമൊന്നും ഇല്ലായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് സംബന്ധിച്ചുള്ള വിവരമാണ് പുറത്തുവരുന്നത്. സീ5 ആണ് സിനിമയുടെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. നിര്‍മ്മാതാവ് ബാദുഷ ആണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. എന്നാൽ റിലീസ് തിയതി സംബന്ധിച്ച് സ്ഥിരീകരണം വന്നിട്ടില്ല. ചിത്രം ഉടൻ സ്ട്രീമിങ്ങിന് എത്തുമെന്ന് മാത്രമാണ് അറിയിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ തന്നെ മറ്റൊരു ചിത്രമായ ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ് എന്ന ചിത്രത്തിന്റെ ഒടിടി ഡീലും ഉടനുണ്ടാകുമെന്നും ബാദുഷ അറിയിച്ചു.
തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ ബസൂക്കയിൽ മമ്മൂട്ടിക്കൊപ്പം നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. കാപ്പ, അന്വേഷിപ്പിൻ കണ്ടെത്തും എന്നീ ചിത്രങ്ങൾക്ക് ശേഷം സരിഗമയും തീയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണിത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- സൂരജ് കുമാർ. കോ പ്രൊഡ്യൂസർ- സാഹിൽ ശർമ. ഛായാഗ്രഹണം- നിമിഷ് രവി. സെക്കൻ്റ് യൂണിറ്റ് ക്യാമറ- റോബി വർഗീസ് രാജ്.
എഡിറ്റിംഗ്- നിഷാദ് യൂസഫ്, പ്രവീൺ പ്രഭാകർ. സംഗീതം- മിഥുൻ മുകുന്ദൻ. പ്രൊജക്റ്റ് ഡിസൈനർ- ബാദുഷ എം എം. കലാസംവിധാനം- ഷിജി പട്ടണം, അനീസ് നാടോടി. വസ്ത്രാലങ്കാരം- സമീറ സനീഷ്, അഭിജിത്. മേക്കപ്പ്- ജിതേഷ് പൊയ്യ, എസ് ജോർജ്. സംഘട്ടനം- മഹേഷ് മാത്യു, വിക്കി, പി സി സ്റ്റണ്ട്സ്, മാഫിയ ശശി. ചീഫ് അസോസിയേറ്റ്- സുജിത്. പ്രൊഡക്ഷൻ കൺട്രോളർ- സഞ്ജു ജെ. ഡിജിറ്റൽ മാർക്കറ്റിങ്- വിഷ്ണു സുഗതൻ. പിആർഒ- ശബരി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.