ഭാവന ജാനുവായപ്പോള്‍!!

തൃഷ മഞ്ഞ കുര്‍ത്തയും ജീന്‍സും അണിഞ്ഞാണ് എത്തിയതെങ്കില്‍ ഭാവനയുടെ വേഷം കറുത്ത കുര്‍ത്തയും ജീന്‍സുമാണ്.

Last Updated : Feb 28, 2019, 01:43 PM IST
 ഭാവന ജാനുവായപ്പോള്‍!!

മിഴില്‍ വന്‍ വിജയമായി മാറിയ സേതുപതി-തൃഷ ചിത്രം 96ന്‍റെ കന്നഡ പതിപ്പിന്‍റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറലാകുന്നു. 

99 എന്ന ടൈറ്റിലില്‍ തയാറാക്കുന ചിത്രത്തില്‍ ഭാവനയാണ് ജാനുവായെത്തുന്നത്. 99നിലെ നായകന്റെ പോസ്റ്റര്‍ പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു ഭാവനയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നത്. 

തൃഷ മഞ്ഞ കുര്‍ത്തയും ജീന്‍സും അണിഞ്ഞാണ് എത്തിയതെങ്കില്‍ ഭാവനയുടെ വേഷം കറുത്ത കുര്‍ത്തയും ജീന്‍സുമാണ്.  കന്നഡയിലെ ഗോള്‍ഡന്‍ സ്റ്റാര്‍ ഗണേശാണ് ചിത്രത്തില്‍ നായകന്‍. റോമിയോ എന്ന ചിത്രത്തിനു ശേഷം ഗണേഷിനൊപ്പം ഭാവന വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്.

ഇന്‍സ്പെക്ടര്‍ വിക്രം, മഞ്ചിന ഹാനി തുടങ്ങിയ ചിത്രങ്ങളിലൂടെ വിവാഹ ശേഷവും കന്നഡയില്‍ സജീവ സാന്നിധ്യമായിരുന്നു ഭാവന. തമിഴില്‍ സി പ്രേംകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ കന്നഡ പതിപ്പ് സംവിധാനം ചെയ്യുന്നത് പ്രീതം ഗുബ്ബിയാണ്.

96 ന്‍റെ തമിഴ് പതിപ്പ് കണ്ട ശേഷമാണ് കന്നഡ പതിപ്പില്‍ അഭിനയിക്കാന്‍ സമ്മതം മൂളിയതെന്ന് ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഭാവന വ്യക്തമാക്കിയിരുന്നു. സന്തോഷ് റായ് പതാജേ സിനിമ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് രാമു എന്‍റര്‍പ്രൈസസാണ്. 

അര്‍ജുന്‍ ജന്യയാണ് സംഗീതമൊരുക്കുന്നത്. ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ സിനിമ നിലവില്‍ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളതെന്ന് അറിയുന്നു.

Trending News