)
Bigg Boss Malayalam Season 7: ബിഗ് ബോസ് മലയാളം സീസൺ 7 ഗംഭീരമായി മുന്നേറുകയാണ്. ഈ സീസണിലെ മികച്ച ഒരു മത്സരാർത്ഥിയാണ് ജിസേൽ. ജിസേൽ ഹിന്ദി ബിഗ് ബോസിലും മത്സരിച്ചിട്ടുണ്ട് ഇവർ ഒരു മോഡൽ കൂടിയാണ്.
മലയാളിയാണെങ്കിലും കുട്ടിക്കാലം മുതൽ മുംബൈയിലായിരുന്നു ജിസേൽ താമസിക്കുന്നത്. അതുകൊണ്ടുതന്നെ ജിസേലിന്റെ മലയാളം വളരെ രസകരമാണ്. ഇപ്പോഴിതാ ജിസേലിനെ തേടിയെത്തിയ ഒരു ദുഃഖ വാർത്തയാണ് സോഷ്യൽ മീഡിയയിലെ സംസാര വിഷയം. ജിസേലിന്റെ ആന്റി കുറച്ചു നാളായി അസുഖ ബാധിതയായിരുന്നു അവർ മരണപ്പെട്ടു എന്ന വിവരം ബിഗ് ബോസ് ജിസേലിനെ കൺഫഷൻ റൂമിൽ വിളിച്ച് അറിയിക്കുകയായിരുന്നു.
ജിസേലിന്റെ അമ്മ വിളിച്ചിരുന്നുവെന്നും അമ്മയുടെ സഹോദരി മരണപ്പെട്ടുവെന്ന് അറിയിച്ചുവെന്നുമാണ് ബിഗ് ബോസ് അറിയിച്ചത്. ശേഷം ജിസേലിന്റെ അമ്മ ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നു. അമ്മ വിളിച്ചപ്പോൾ മമ്മി ഓക്കേ ആണോ എന്ന ജിസേൽ ചോദിക്കുന്നുണ്ട്. അതിന് താൻ ഒക്കെ ആണെന്നും എങ്കിലും എടുക്കുന്ന സമയത്ത് എത്തിക്ക് പിടിച്ചു നില്ക്കാൻ കഴിഞ്ഞില്ലെന്നും ജിസേലിനോട് പറഞ്ഞു.
ശേഷം ആവശ്യമുള്ള സമയം കൺഫഷൻ റൂമിൽ ഇരുന്ന് മനസ് ശാന്തമായ ശേഷം തിരികെ ഹൗസിലേക്ക് പോകാനും ബിഗ് ബോസ് നിർദ്ദേശിച്ചു. അത് പ്രകാരം കുറച്ചു സമയം അവിടെ ഇരുന്ന ശേഷം പുറത്തുവന്നു. ഇക്കാര്യം ജിസേൽ ആര്യനോട് മാത്രമാണ് പറഞ്ഞത്. തുടർന്ന് ആര്യൻ ജിസേലിനെ സമധാനിപ്പിക്കുന്നതും ഷോയിൽ കാണാൻ കഴിയും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.