)
ബിഗ് ബോസ് സീസൺ അതിന്റെ അവസാന ലാപ്പിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. മത്സരാർത്ഥികൾ എവിക്ട് ആയി ആയി ഇപ്പോൾ 9 പേരാണ് വീട്ടിലുള്ളത്. ടിക്കറ്റ് ടു ഫിനാലെ ടാസ്ക്കുകളും തുടങ്ങി കഴിഞ്ഞു. ഞായറാഴ്ചത്തെ എപ്പിസോഡിൽ മോഹൻലാൽ ആണ് ടിക്കറ്റ് ടു ഫിനാലെ ടാസ്ക്കുകൾക്ക് തുടക്കം കുറിച്ചത്. ആദ്യ ടാസ്കിൽ ജയിച്ചത് നെവിനാണ്. രണ്ടാമത്തെ ടാസ്കിൽ ആര്യനും വിജയിച്ചു.
ഈ ആഴ്ചത്തെ ഹൗസ് ക്യാപ്റ്റനെയും തിരഞ്ഞെടുത്ത് കഴിഞ്ഞു. അക്ബർ, ആര്യൻ, നെവിൻ എന്നിവരെയാണ് ഇത്തവണ സഹമത്സരാർത്ഥികൾ ചേർന്ന് തിരഞ്ഞെടുത്തത്. മൂന്ന് പേരെ തിരഞ്ഞെടുത്ത ശേഷം അതിലൊരാൾ ക്യാപ്റ്റനാകുന്നതാണ് ബിബി ഹൗസിലെ പതിവ്. ഒരു ടാസ്ക് വച്ച് അതിൽ വിജയിക്കുന്നയാൾ ക്യാപ്റ്റനാകും. ഒപ്പം ക്യാപ്റ്റനാകുന്ന വ്യക്തിക്ക് നോമിനേഷനിൽ നിന്ന് മുക്തി നേടാനുമാകും.
എന്നാൽ ഇത്തവണ ബിഗ് ബോസ് ഹൗസിന് മൂന്ന് ക്യാപ്റ്റന്മാരാണുള്ളത്. അക്ബർ, ആര്യൻ, നെവിൻ എന്നീ മൂന്ന് പേരെയുമാണ് ടാസ്ക് ഒന്നുമില്ലാതെ ബിഗ് ബോസ് ഇത്തവണ ക്യാപ്റ്റന്മാരാക്കിയിരിക്കുന്നത്. എന്നാൽ ഇവരിൽ ആർക്കും തന്നെ നോമിനേഷനിൽ നിന്ന് മുക്തി ലഭിക്കില്ല എന്നും ബിഗ് ബോസ് അനൗൺസ് ചെയ്തു. ഇതോടെ നോമിനേഷൻ ഫ്രീയാകുമെന്ന മൂവരുടെയും പ്രതീക്ഷ തകർന്നിരിക്കുകയാണ്. ബിഗ് ബോസ് മൂന്ന് പേർക്കും ഏഴിന്റെ പണി നൽകിയിരിക്കുന്നതാണോ ഇത്.
മാത്രമല്ല പ്രേക്ഷക വിധിക്കായി മൂവരും നോമിനേഷനിലും വന്നിരിക്കുകയാണ്. ആദില, ഷാനവാസ് എന്നിവരാണ് ഇത്തവണ നോമിനേഷനിൽ ഉൾപ്പെടാത്തവർ. ബാക്കി ഏഴ് പേരും നോമിനേഷനിലുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.