)
ബിഗ് ബോസ് മലയാളം സീസണ് 7ന്റെ മൂന്നാം ആഴ്ചയും അവസാനിക്കാറായിരിക്കുകയാണ്. ഓരോ ദിവസവും ഏഴിന്റെ പണിയാണ് ബിഗ് ബോസ് വീട്ടിലുള്ളവർക്ക് നൽകുന്നത്. ഫിസിക്കൽ ടാസ്കുകൾക്കൊപ്പം മൈൻഡ് ഗെയ്മുകളും ബിഗ് ബോസ് മത്സരാർത്ഥികൾക്കായി നൽകുന്നു.
പണിപ്പുര ടാസ്കിനിടയിൽ നടന്ന വലിയൊരു വഴക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചയായിരിക്കുന്നത്. വലിയ പോയിന്റ് വാഗ്ദാനവുമായി ബിഗ് ബോസ് പിണിപ്പുര ടാസ്ക് തുടങ്ങിയത്. നാലാമത്തെ ടാസ്കിനിടയിലാണ് തർക്കങ്ങളുണ്ടായത്. മൂന്ന് ധൈര്യശാലികളെ ഈ ടാസ്കിനായി തെരഞ്ഞെടുക്കാൻ ബിഗ് ബോസ് പറഞ്ഞു. അത് പ്രകാരം ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത് ആര്യൻ, ജിസൈൽ, അനീഷ് എന്നിവർക്കാണ്.
തുടർന്ന് ആക്ടിവിറ്റി ഏരിയയിലെത്തിയ ഇവർക്ക് മുന്നിൽ മൂന്ന് പോഡിയങ്ങള്‍ വച്ചിരുന്നു. ഇതിൽ ടാസ്ക് ലെറ്ററുമുണ്ടായിരുന്നു ഓരോരുത്തരും വായിക്കണമായിരുന്നു. അനീഷിന് ലഭിച്ച ലെറ്ററിൽ ഇപ്പോൾ മുതൽ സീസൺ 7 അവസാനിക്കുന്നത് വരെ നിശബ്ദ പാലിക്കണമെന്നായിരുന്നു എഴുതിയിരുന്നത്. ഇതിന് പിന്നാലെ അനീഷ് ഒന്നും മിണ്ടാതെയിരുന്നു. തുടർന്ന് ആര്യൻ വായിച്ച രണ്ടാമത്തെ കത്തില്‍ മുന്നില്‍ വച്ചിരിക്കുന്ന ജ്യൂസ് കുടിക്കണം എന്നതായിരുന്നു. ജിസൈലിന്റെ കത്തില്‍ തല മുണ്ഡനം ചെയ്യണം എന്നുമായിരുന്നു ഉള്ളത്.
മൂന്ന് പേർക്കും ടാസ്കുകള് പരസ്പരം സ്വിച്ച് ചെയ്യാവുന്നതാണെന്നും ബിഗ് ബോസ് അറിയിച്ചു. ടാസ്ക് അതിനോടകം തുടങ്ങിയിരുന്നതിനാല്‍ സ്വിച്ച് ചെയ്യാനുള്ള ചര്‍ച്ചകളില്‍ അനീഷ് പങ്കെടുത്തിരുന്നില്ല. ഈ ടാസ്കിലൂടെ വീട്ടിലുള്ളവർക്ക് 1000 പോയിന്റ് ആണ് ബിഗ് ബോസ് നിശ്ചയിച്ചിരുന്നത്. തല മൊട്ടയടിക്കാൻ ജിസേലും ആര്യനും തയാറായില്ല. ആര്യനും ജിസേലും സമ്മതിക്കാതെ വന്നതോടെ അഭിലാഷ് പ്രതിഷേധിച്ചു. പിന്നെ എന്തിന് അങ്ങോട്ട് പോയി എന്നായിരുന്നു അഭിലാഷ് ചോദിച്ചത്.
തുടർന്ന് ബിഗ് ബോസ് നിർദ്ദേശപ്രകാരം മറ്റ് മത്സരാർത്ഥികളും ആക്ടിവിറ്റി ഏരിയയിലേക്ക് പോയി. ഇത് പിന്നീട് വലിയ തർക്കങ്ങളിലേക്കാണ് വഴിവെച്ചത്. ടാസ്കിൽ പരാജയപ്പെട്ടതായി ബിഗ് ബോസ് അറിയിക്കുകയും ചെയ്തു. തുടർന്ന് പുറത്തെത്തിയപ്പോൾ അനീഷ് സ്വന്തം ഭാഗം വിശദീകരിക്കാൻ ശ്രമിച്ചപ്പോവാണ് അക്ബർ രോഷത്തോടെ അനീഷിന് നേരെ തിരിഞ്ഞത്. സോഫയിലുണ്ടായിരുന്ന തലയിണ എടുത്ത് അനീഷിന്റെ നേർക്ക് എറിയുകയും ചെയ്തു. ഇതോടെ മറ്റ് മത്സരാർത്ഥികൾ ഇടപെട്ട് അക്ബറിനെ പിടിച്ച് മാറ്റുകയായിരുന്നു. ഇത് വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ വരുമ്പോൾ ചർച്ചയാകുമെന്നാണ് പ്രേക്ഷകർ പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.