)
ബിഗ് ബോസിൽ മിഡ് വീക്ക് സസ്പെൻഷൻ ടാസ്ക് അവസാനിച്ചിരിക്കുകയാണ്. ഏറ്റവും കുറവ് പോയിന്റുകൾ നേടിയ ശാരിക, ഒണീൽ എന്നിവരാണ് ഇപ്പോൾ ഡെഡ് സോണിലേക്ക് പോയിരിക്കുന്നത്. അനീഷ് ഡെഡ് സോണിൽ പോകണമെന്ന് ആഗ്രഹിച്ചവരാണ് ആ വീട്ടിലുള്ള ഭൂരിഭാഗം പേരും. എന്നാൽ അവസാന ടാസ്കിൽ ഒന്നാം സ്ഥാനത്ത് നിന്നിരുന്ന ഒണീലിന് ഒറ്റയടിക്ക് താഴെയിറക്കി കൊണ്ടാണ് അനീഷ് വിജയി ആയത്. ആദ്യ ടാസ്കുകൾ നോമിനേഷനിൽ ഉള്ളവർക്ക് വേണ്ടി നോമിനേഷനിൽ ഇല്ലാത്തവരാണ് കളിച്ചത്.
അനീഷിന് വേണ്ടി ആദ്യം കളിച്ചത് അപ്പാനി ശരത്തും അനുമോളുമാണ്. പിന്നീട് ആ ടീമിൽ സംതൃപ്തൻ അല്ല എന്ന് അനീഷ് പറഞ്ഞതോടെ സഹായികളെ മൊത്തത്തിൽ ഷഫിൾ ചെയ്യുകയായിരുന്നു. അനുമോളും ശരത്തും തന്നെ തോൽപ്പിക്കാൻ വേണ്ടിയാണ് കളിച്ചതെന്നായിരുന്നു അനീഷ് ആരോപിച്ചത്. ഇതിനെതിരെ ശരത്തും അനുവും രൂക്ഷമായി പ്രതികരിക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ അനുമോൾക്കെതിരെ ശരത്ത് രംഗത്തെത്തിയിരിക്കുകയാണ്. ഇന്നലെ വരെ അനീഷിനെ കുറ്റം പറഞ്ഞ് നടന്നവൾ ഇന്ന് അനീഷിനെ സപ്പോർട്ട് ചെയ്യുന്നു എന്നായിരുന്നു ശരത്തിന്റെ ആരോപണം. മിഡ് വീക്ക് സസ്പെൻഷൻ ടാസ്കിൽ അനു അനീഷിനെ സപ്പോർട്ട് ചെയ്തുവെന്ന് പറഞ്ഞായിരുന്നു ശരത്തിന്റെ കുറ്റപ്പെടുത്തൽ. സരിഗ, രേണു, ബിന്നി എന്നിവരോടാണ് ശരത്ത് ഇക്കാര്യം പറഞ്ഞത്. അനീഷ് കുറ്റപ്പെടുത്തിയപ്പോൾ എനിക്കൊപ്പം നിന്ന് അവനെതിരെ പറഞ്ഞവളാണ് അവളെന്നും ഇപ്പോൾ അവർക്ക് അനീഷ് നല്ലവൻ എന്നുമൊക്കെയാണ് ശരത്ത് അനുവിനെ കുറിച്ച് പറഞ്ഞത്. ഇവളെ എങ്ങനെ വിശ്വസിക്കുമെന്നും നാളെ നമ്മളെ ചതിക്കില്ലെന്ന് ആര് കണ്ടുവെന്നും ശരത്ത് പറയുന്നു. കേട്ടിരിക്കുന്നവരും അതിനെ സപ്പോർട്ട് ചെയ്യുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.