പ്രേക്ഷകരുടെ ഏറെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. വിവിധ ഭാഷകളിൽ ഈ ഷോ അവതരിപ്പിക്കുന്നുണ്ട്. മലയാളത്തിലും ബിഗ് ബോസിന് ആരാധകർ ഏറെയാണ്. ഇപ്പോഴിതാ പ്രേക്ഷകർക്ക് ഒരു സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ബിഗ് ബോസ് ടീം. ഷോയുടെ പുതിയ സീസണായ ബിഗ് ബോസ് സീസൺ 7 ഉടനെത്തുമെന്ന് അറിയിച്ചിരിക്കുകയാണ്. സീസൺ 7ന്റെ പ്രോമോ പുറത്തിറക്കിയിട്ടുണ്ട്. ഏഷ്യാനെറ്റാണ് പ്രോമോ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.
എന്നാൽ എന്ന് മുതലാണ് ഷോ തുടങ്ങുക, ആരൊക്കെയാണ് മത്സരാർത്ഥികൾ തുടങ്ങിയതൊന്നും വ്യക്തമല്ല. മോഹൻലാൽ തന്നെയാകും ഈ സീസണിന്റെയും അവതാരകൻ. സീസൺ 7ന്റെ പ്രോമോ മോഹൻലാൽ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിട്ടുണ്ട്. മോഹൻലാലിന്റെ പിറന്നാൾ ദിനത്തിലാണ് പ്രോമോ പുറത്തിറക്കിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









