)
തുടങ്ങി രണ്ട് ദിവസം കൊണ്ട് തന്നെ ബിഗ് ബോസ് വീട്ടിനുള്ളിൽ വലിയ പൊട്ടിത്തെറികളാണ് നടക്കുന്നത്. ഇന്നത്തെ എപ്പിസോഡും വളരെ സംഭവ ബഹുലമാകുമെന്ന സൂചനയാണ് പ്രോമോയിൽ നിന്നും ലഭിക്കുന്നത്. അനുമോളെ ഷാനവാസും കൂട്ടരും കൂടി കുറ്റപ്പെടുത്തുന്നതും അനുമോൾ പൊട്ടിക്കരയുന്നതുമാണ് പുതിയ പ്രോമോയിൽ ഉള്ളത്. എപ്പിസോഡ് വരുമ്പോൾ അറിയാം കൃത്യമായി എന്താണ് സംഭവിച്ചതെന്നുള്ളത്.
എന്നാൽ ലൈവ് കണ്ടവർ പറയുന്നത് അപ്പാനി ശരത്തിന്റെ കഴുത്ത് വേദനയുമായി ബന്ധപ്പെട്ട് തുടങ്ങിയ പ്രശ്നമാണ് ഒരുവിൽ അനുമോൾ കരയുന്ന സാഹചര്യത്തിലേക്ക് എത്തിയതെന്നാണ്. വേദനയുണ്ടെങ്കിൽ കഴുത്തിന് ചൂട് വയ്ക്കുകയാണ് വേണ്ടതെന്ന് അനുമോൾ പറഞ്ഞു. ഇതിനിടെ അവിടേയ്ക്ക് ഷാനവാസ് വന്നു. ആശുപത്രിയിൽ പോയാൽ ആശ്വാസം കിട്ടില്ലേ എന്നായിരുന്നു ഷാനവാസ് അനുമോളോട് വാദിച്ചത്. ഡോക്ടർമാർ മരുന്ന് തരുന്നത് പണത്തിന് വേണ്ടിയാണ് എന്ന് അനു പറഞ്ഞതായി ഷാനവാസ് ഹൗസിലുള്ള മറ്റുള്ളവരോട് പറഞ്ഞു.
ഏത് ഡോക്ടറെ കാണാൻ പോയാലും അസുഖത്തിന് മരുന്ന് നല്‍കുമെന്നും അത് പണത്തിന് വേണ്ടി മാത്രമല്ലെന്നുമായിരുന്നു ഡോക്ടര്‍ കൂടിയായ ബിന്നി സെബാസ്റ്റ്യൻ മറുപടി നല്‍കിയത്. ഇതിനിടയെ ഷാനവാസ് വീണ്ടും അനുമോള്‍ പറഞ്ഞുവെന്ന തരത്തില്‍ വിഷയം എടുത്തിടുകയായിരുന്നു. എന്നാൽ താൻ അങ്ങനെ പറഞ്ഞിട്ടില്ല എന്ന് പറഞ്ഞ് പൊട്ടിക്കരയുന്ന അനുമോളെയാണ് പിന്നെ കണ്ടത്. ഇന്നത്തെ എപ്പിസോഡിലെ പ്രധാന ഭാഗം ഇതാകുമെന്നാണ് പ്രോമോ നൽകുന്ന സൂചന.
പിന്നീട് ഷാനവാസ് അനുമോളെ ആശ്വസിപ്പിക്കാൻ എത്തുന്നതും ലൈവിലുണ്ടായിരുന്നു. നീ കരയുമോ എന്നറിയാനാണ് താൻ അങ്ങനെ പറഞ്ഞതെന്നായിരുന്നു ഷാനവാസ് പറഞ്ഞത്. ഇതിന് പിന്നാലെ വീട്ടിലുള്ളവർ ഷാനവാസിന് നേരെ തിരിയുകയും ചെയ്തു. ഷോയിൽ കരയില്ല എന്ന് പറഞ്ഞാണ് അനുമോൾ വന്നത്. \
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.