)
ബിഗ് ബോസ് സീസൺ 7ന്റെ മൂന്നാമത്തെ ആഴ്ചയും തീരുകയാണ്. വിക്കെൻഡ് എപ്പിസോഡായ ഇന്ന് മോഹൻലാൽ എത്തും. ഈ കഴിഞ്ഞ ആഴ്ച ആ വീട്ടിൽ സംഭവിച്ച കാര്യങ്ങൾ ചർച്ച ചെയ്യാനൊക്കെയായി മോഹൻലാൽ ഇന്നെത്തും. വളരെ സംഭവബഹുലമായ ഒരാഴ്ച തന്നെയായിരുന്നു കഴിഞ്ഞത്. മോശം പെരുമാറ്റം, തെറി വിളി തുടങ്ങി ഒട്ടനവധി കാര്യങ്ങൾ ഈ ആഴ്ച ചർച്ച ചെയ്യാനുണ്ട്. അതിനൊപ്പം തന്നെ എവിക്ഷനും നടന്നേക്കാവുന്ന ദിവസമാണിന്ന്.
മുൻഷി രഞ്ജിത്ത്, ആർജെ ബിൻസി എന്നിവരാണ് ഇതിനോടകം ബിഗ് ബോസ് വീടിനോട് വിടപറഞ്ഞത്. മൂന്നാമത്തെ ആഴ്ച ആര് പോകുമെന്ന് കാത്തിരിക്കുകയാണ് പ്രേക്ഷകർ. ചിലപ്പോൾ ഇന്നത്തെ ദിവസം ആരും എവിക്ട് ആയില്ല എന്നും വരും. നാളത്തെ എപ്പിസോഡിലാകും എവിക്ഷൻ നടക്കുക. ഏതായാലും ബിഗ് ബോസ് ഗ്രൂപ്പുകളിൽ ആരാണ് പുറത്തായത് എന്നത് സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ വന്നുകഴിഞ്ഞു. സരിക കെ.ബി, അപ്പാനി ശരത്ത്, ശൈത്യ, ഒണീൽ, അനുമോൾ, അക്ബർ, കലാഭവൻ സരിഗ, ഷാനവാസ്, റെന ഫാത്തിമ എന്നിവരാണ് ഇത്തവണ നോമിനേഷനിലുള്ളത്.
അനൗദ്യോഗിക വോട്ടിംഗ് ഡാറ്റ പ്രകാരം അനുമോൾക്ക് ആണ് ഏറ്റവും അധികം വോട്ട് ലഭിച്ചിരിക്കുന്നത്. രണ്ടാമതായി നിൽക്കുന്നത് ഷാനവാസാണ്. റെന, അക്ബർ, ശൈത്യ, ശരത്ത്, ഒണീൽ എന്നിവരാണ് പിന്നാലെയുള്ളത്. എലിമിനേഷന് ഏറ്റവും സാധ്യതയുള്ള രണ്ട് പേർ സരിക കെ ബിയും കലാഭവൻ സരിഗയുമാണ്. ഇവരിൽ ഒരാൾ പുറത്തുപോകുമെന്നാണ് വിവരം. ബിഗ് ബോസ് ഗ്രൂപ്പുകളിലെ റിപ്പോർട്ട് പ്രകാരം കലാഭവൻ സരിഗ പുറത്തുപോകുമെന്നാണ് വിവരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.