)
ബിഗ് ബോസ് മലയാളം സീസൺ 7 എട്ടാമത്തെ ആഴ്ചയിലൂടെയാണ് കടന്നുപോകുന്നത്. ഓരോ ദിവസവും വീട്ടിൽ പുതിയ പുതിയ പ്രശ്നങ്ങളാണ് ഉടലെടുക്കുന്നത്. മത്സരാർത്ഥികളുടെ വഴക്ക് മൂലം വീക്ലി ടാസ്ക് പോലും ബിഗ് ബോസ് റദ്ദാക്കി. പലരും എല്ലാം വ്യക്തിപരമായി എടുക്കുന്നതാണ് ഇത്രയും വലിയ പ്രശ്നങ്ങളിലേക്ക് കാര്യങ്ങൾ പോകുന്നത്. വ്യത്യസ്തമാർന്ന പുതിയ ടാസ്കുകളാണ് ഓരോ ആഴ്ചയിലും മത്സരാർത്ഥികൾക്കായി നൽകുന്നത്.
വീക്കെൻഡ് എപ്പിസോഡിനായാണ് പ്രേക്ഷകരുടെ കാത്തിരിപ്പ്. ഈ ആഴ്ചയിൽ നടന്ന വലിയ പ്രശ്നങ്ങൾ മോഹൻലാൽ ചർച്ച ചെയ്യുന്നതും മത്സരാർത്ഥികളെ നിർത്തിപ്പൊരിക്കുന്നതും കാണാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഒപ്പം ആര് എവിക്ട് ആകും എന്നതും അറിയാൻ എല്ലാവരും കാത്തിരിക്കുകയാണ്. 11 പേരാണ് ഇത്തവണ നോമിനേഷനിലുള്ളത്.
അതേസമയം ബിഗ് ബോസ് ഗ്രൂപ്പുകളിൽ ഇപ്പോൾ ഫാമിലി വീക്കിനെ കുറിച്ചുള്ള ചർച്ചകളും നടക്കുന്നുണ്ട്. അടുത്ത ആഴ്ച അതായത് 9ാമത്തെ ആഴ്ചയിൽ മത്സരാർത്ഥികളുടെ ഫാമിലി എത്തുമെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്. അടുത്ത തിങ്കളാഴ്ച മുതൽ ഓരോ മത്സരാർത്ഥിയുടെയും വീട്ടുകാരോ അടുപ്പമുള്ളവരോ വരുമെന്നാണ് റിപ്പോർട്ട്. വീക്കെൻഡ് എപ്പിസോഡ് കഴിയുമ്പോൾ മാത്രമെ ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളൂ.
അതേസമയം കഴിഞ്ഞ രണ്ട് സീസണുകളിലെ ഫാമിലി വീക്കുകൾ എപ്പോൾ ആയിരുന്നുവെന്ന് നോക്കാം. അഞ്ചാം സീസണിൽ അതായത് അഖിൽ മാരാർ വിജയി ആയ സീസണിൽ 13ാമത്തെ ആഴ്ചയിലാണ് ഫാമിലി വീക്ക് നടന്നത്. ആറാം സീസണിൽ 10ാമത്തെ ആഴ്ചയിൽ മത്സരാർത്ഥികളുടെ വീട്ടുകാർ എത്തിയിരുന്നു. ആറാം സീസൺ വെച്ച് നോക്കുമ്പോൽ ഈ സീസണിൽ ചിലപ്പോൾ 9ാം ആഴ്ച ഫാമിലി വീക്ക് ആക്കിയേക്കാനും സാധ്യതയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.