)
Bigg Boss Malayalam Season 7: ആദ്യ ആഴ്ചയിലെ നോമിനേഷനു ശേഷം ബിഗ് ബോസ് ഹൗസിലുള്ളവർക്ക് മറ്റൊരു പണി കൂടി കൊടുത്തിട്ടുണ്ട്. പുതിയ ടാസ്ക് വീട്ടില്‍ നില്ക്കാന് യോഗ്യതയില്ലെന്ന് തോന്നുന്ന നാലുപേരെ ഹൗസിലെ അംഗങ്ങള്‍ കൂടി തീരുമാനിച്ച് അടുത്ത നാല് ദിവസത്തേക്ക് വീടിന് പുറത്ത് കിടത്തുക എന്നതാണ്.
ഈ നാലുപേരില്‍ ഉറങ്ങിക്കിടക്കുന്ന ആളെ അവര്‍ അറിയാതെ റെഡ് സോണില്‍ കൊണ്ട് കിടത്തിയാല്‍ അയാള്‍ ഷോയില്‍ നിന്ന് പുറത്താകും. ഷോയിൽ നിന്ന് പുറത്തുപോകണമെന്ന് തൻ ആഗ്രഹിക്കുന്ന ആളുടെ പേര് ജിസേൽ പറഞ്ഞത് ശാരികയുടേതാണ്. അതിന് കാരണമായി പറഞ്ഞത് ബിഗ് ബോസിൽ വന്ന് അമ്മായിയമ്മ കളിക്കേണ്ടതില്ലെന്നാണ്.
എങ്കിലും അവസാനം നറുക്ക് വീണത് ഷാനവാസ്, ബിൻസി, ജിസേൽ, ശൈത്യ എന്നിവർക്കാണ്. ഇതിനിടയിൽ പ്രേക്ഷകരെ ഒന്നടങ്കം നിരാശപ്പെടുത്തിക്കൊണ്ട് ഷാനവാസിന്റെ ഭാഗത്തു നിന്നും കഴിഞ്ഞ ദിവസം ഉണ്ടായ ഒരു പ്രസ്താവനയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. നോമിനേഷൻ വേളയിൽ സഹമത്സരാർത്ഥിയും മോഡലുമായ ജിസേൽ തക്രാലിനെ കുറിച്ചുള്ള ഷാനവാസിന്റെ പ്രസ്താവന പ്രേക്ഷകരെ അമ്പരപ്പിച്ചിരിക്കുകയാണ്. ജിസേലിന്റെ വസ്ത്രധാരണം കേരള സംസ്കാരത്തിന് യോജിച്ചതല്ലെന്നും അതിനാൽ താൻ നോമിനേറ്റ് ചെയ്യുന്നുവെന്നുമാണ് ഷാനവാസ് പറഞ്ഞത്. ഈ വാക്കുകൾ പ്രേക്ഷകരേയും ചൊടിപ്പിച്ചിരിക്കുകയാണ്. അതിനു കാരണം വസ്ത്രധാരണമൊക്കെ തികച്ചും വ്യക്തിപരമായ കാര്യമാണ് എന്നത് തന്നെയാണ്. ഒരാൾ എന്ത് ധരിക്കണം? എന്ത് ധരിക്കണ്ട? എന്നെല്ലാം അയാളുടെ തന്നെ തീരുമാനമാണ്.
ഷാനവാസിന്റെ ഈ പ്രസ്താവനയിലൂടെ വലിയ രീതിയിലുള്ള വിഷമര്ശനമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ഷാനവാസിന്റെ ഈ പ്രസ്താവന പുച്ഛമുണ്ടാക്കുന്നു എന്നാണ് പലരും കുറിച്ചിരിക്കുന്നതും. തന്റെ വസ്ത്രധാരണം ഇഷ്ടപ്പെടാത്തവർ ഹൗസിലുണ്ടെന്ന് ജിസേലിനും നേരത്തെ മനസ്സിലായിട്ടുണ്ട്. അതിന് കുറിച്ച് ജിസിൽ നിവിനുമായി സംസാരിച്ചിട്ടുമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.