ബിഗ് ബോസ് നാലാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ഇതുവരെ 4 പേരാണ് ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തായിരിക്കുന്നത്. മുൻഷി രഞ്ജിത്ത്, ആർജെ ബിൻസി എന്നിവർക്ക് പിന്നാലെ കഴിഞ്ഞ ദിവസത്തെ എപ്പിസോഡുകളിൽ കലാഭവൻ സരിഗ, ശാരിക കെ.ബി എന്നിവരും പുറത്തായിരിക്കുകയാണ്. എന്നാൽ ഇത്തവണത്തെ എവിക്ഷനിലും പ്രേക്ഷകർക്ക് എതിരഭിപ്രായമാണ് ഉള്ളത്. ആർജെ ബിൻസിയുടെ എവിക്ഷനിൽ തന്നെ രണ്ട് അഭിപ്രായമുണ്ടായിരുന്നു. സരിഗയും ശാരികയും കൂടി പുറത്തായതോടെ ബിഗ് ബോസിനെതിരെ തിരിഞ്ഞിരിക്കുകയാണ് പല പ്രേക്ഷകരും.
അത്യാവശ്യം ആ വീട്ടിൽ കളിക്കുന്നവരാണ് പുറത്തായിരിക്കുന്നതെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ശാരിക വീട്ടിൽ നടക്കുന്ന കാര്യങ്ങളിലെല്ലാം അത്യാവശ്യം ഇടപെടുന്ന ആളായിരുന്നുവെന്നും കളികളിലുമൊക്കെ നന്നായി പങ്കെടുത്തിരുന്നുവെന്നും പ്രേക്ഷകർ പറയുന്നു. കലാഭവൻ സരിഗയും അത്യാവശ്യം ആക്ടീവ് ആയി വരികയായിരുന്നു. അപ്പോഴേക്കും അവരെയും പറഞ്ഞുവിട്ടുവെന്ന് പ്രേക്ഷകർ പറയുന്നു.
രേണു സുധി എന്തിനാണ് ആ വീട്ടിൽ നിൽക്കുന്നതെന്നാണ് പ്രേക്ഷകരുടെ ചോദ്യം. കളികളിലും പങ്കെടുക്കുന്നില്ല. പ്രത്യേകിച്ച് അവിടെ കണ്ടന്റുകളും ഉണ്ടാക്കുന്നില്ല. അവരെയായിരുന്നു അവിടെ നിന്നും പറഞ്ഞ് വിടേണ്ടിയിരുന്നതെന്നാണ് പ്രേക്ഷക പ്രതികരണം. എന്നാൽ ഇത്തവണ രേണു സുധി എലിമിനേഷനിൽ ഉണ്ടായിരുന്നില്ല. ഇല്ലാത്തവരെ എങ്ങനെ പുറത്താക്കാനാകുമെന്നും ചിലർ ചോദിക്കുന്നു.
അതേസമയം ആര്യനെ ജിസേൽ കൈവിട്ട മട്ടാണെന്നാണ് ചില യൂട്യൂബേഴ്സ് പറയുന്നത്. വീക്കെൻഡ് എപ്പിസോഡിൽ ആര്യനെ മോഹൻലാൽ നന്നായി റോസ്റ്റ് ചെയ്തതോടെ ജിസേൽ തിരിഞ്ഞിരിക്കുകയാണെന്ന് പലരും അഭിപ്രായപ്പെടുന്നു. ആര്യൻ കുറച്ച് ദിവസമായിട്ട് ഭയങ്കര ഓവർ ആണെന്ന് ജിസേൽ ബിന്നിയോട് പറയുന്നുണ്ട്. അത് നിനക്ക് ഇപ്പോൾ ആണോ മനസിലായത്, എനിക്ക് വന്ന അന്ന് തന്നെ മനസിലായി എന്നും ബിന്നി പറയുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









