Bigg Boss Malayalam Season 7: ബി​ഗ് ബോസിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നവർ ഇവർ..! തുക എത്രയെന്നറിയാമോ?

രേണു സുധിക്കും അനുമോൾക്കുമാണ് മത്സരാർത്ഥികളിൽ ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്നതെന്നാണ് റിപ്പോർട്ട്.  

Written by - Karthika V | Last Updated : Aug 5, 2025, 03:47 PM IST
  • ബി​ഗ് ബോസിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് രണ്ട് പേരാണെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ചകളിൽ നിന്ന് വ്യക്തമാകുന്നത്.
  • രേണു സുധി, അനുമോൾ എന്നിവരാണ് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന രണ്ട് മത്സരാർത്ഥികൾ എന്നാണ് സൂചന
Bigg Boss Malayalam Season 7: ബി​ഗ് ബോസിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നവർ ഇവർ..! തുക എത്രയെന്നറിയാമോ?

ഞായറാഴ്ച തുടങ്ങിയ ബിഗ് ബോസ് മലയാളം സീസൺ 7ൽ ഇതിനോടകം തന്നെ ചില പൊട്ടിത്തെറികൾ സംഭവിച്ചുകഴിഞ്ഞു. യൂട്യൂബേഴ്സിന്റെ പ്രഡിക്ഷൻ ലിസ്റ്റിലുള്ള ഒട്ടുമിക്ക ആളുകളും മത്സരാർത്ഥികളായി എത്തി. 19 പേരാണ് വീടിനുള്ളിൽ പ്രവേശിച്ചിരിക്കുന്നത്. ഷോ തുടങ്ങി 2 ദിവസം പിന്നിടുമ്പോൾ മത്സരാർത്ഥികളുടെ പ്രതിഫലത്തെ കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ അടക്കം നടക്കുന്നുണ്ട്. അതിൽ തന്നെ എല്ലാവർക്കും അറിയേണ്ടത് രേണു സുധി ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ചാണ്. 

Add Zee News as a Preferred Source

അടുത്തിടെയായി സോഷ്യൽ മീഡിയ അടക്കി വാഴുന്ന താരമാണ് രേണു സുധി. ഷോർട്ട്ഫിലിം, ഉദ്ഘാടനം അങ്ങനെ ഓരോന്നായി തിരക്കിലായിരുന്ന രേണു സുധി ബി​ഗ് ബോസിൽ പോകണമെങ്കിൽ അതിന് തക്കതായ പ്രതിഫലവും ലഭിക്കുന്നുണ്ടാകും എന്നാണ് പ്രേക്ഷകർ പറയുന്നത്. 

അതേസമയം ഇത്തവണത്തെ ബി​ഗ് ബോസിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് രണ്ട് പേരാണെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ചകളിൽ നിന്ന് വ്യക്തമാകുന്നത്. രേണു സുധി, അനുമോൽ എന്നിവരാണ് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന രണ്ട് മത്സരാർത്ഥികൾ എന്നാണ് സൂചന. പ്രതിദിനം ഇവർ വാങ്ങുന്നത് 50,000 രൂപയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

Also Read: Bigg Boss Malayalam Season 7: ഗിസേലിന്റെ അടിവസ്ത്രം ഏറ്റെടുക്കാനും അനുമോള്‍! ഈ കൊച്ചു 'ബിഗ് ബോസ്' ഹൗസില്‍ എന്തൊക്കെയാ നടക്കുന്നേ...

ബി​ഗ് ബോസിലേക്ക് വരാൻ തയാറായിരുന്നില്ല രേണുവെന്നും പിന്നീട് ഒരുപാട് ചർച്ചകൾക്ക് ശേഷമാണ് ഷോയിൽ പങ്കെടുക്കാൻ സമ്മതിച്ചെന്നും രേണുവിൻ്റെ സുഹൃത്തുക്കളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. റീൽസും, ഷോർട്ട്ഫിലിംസും ഉദ്ഘാടനവുമൊക്കെയായി തിരക്കിലായിരുന്ന രേണു സുധി ആവശ്യപ്പെട്ടത് ദിവസവും ഒരു ലക്ഷം വീതം പ്രതിഫലം വേണമെന്നാണ്. ബി​ഗ് ബോസിനായി മാറിനിൽക്കുമ്പോൾ രേണുവിന്റെ ജോലിയെയും ഫെയിമിനെയും എല്ലാം ബാധിക്കുമെന്നുള്ളത് കൊണ്ടാണ് അവർ വൻ തുക ആവശ്യപ്പെട്ടത്. തുടർന്ന് 50,000ൽ ഉറപ്പിക്കുകയായിരുന്നു. 

ധാരാളം ഫാൻസും ഹേറ്റേഴ്സും ഉള്ളയാളാണ് രേണു സുധി. അതുകൊണ്ട് തന്നെ ഷോയുടെ വ്യൂവർഷിപ്പ് കൂടാനും സാധ്യതയുണ്ട്. ഇത് മുന്നിൽ കണ്ട് രേണുവിനെ പരമാവധി ദിവസം ഷോയിൽ നിലനിർത്താൻ സംഘാടകർ ശ്രമിക്കുമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. 

രേണുവിന്റെ തലവേദന കഴിഞ്ഞ ദിവസം ഷോയിൽ വലിയ തർക്കവിഷയമായിരുന്നു. ഉറങ്ങാൻ വേണ്ടി രേണു കളിച്ച് നാടകമായിരുന്നു തലവേദനയെന്നാണ് മറ്റ് മത്സരാർത്ഥികളായ അപ്പാനി ശരത്തിന്റെയും അഭിലാഷിന്റേയും വാദം. ഇത് വലിയ വാക്ക് തർക്കത്തിലേക്ക് നീങ്ങിയിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Trending News