)
ബിഗ് ബോസ് മലയാളത്തിലെ ആദ്യത്തെ ലെസ്ബിയൻ കപ്പിൾസ് മത്സരാർത്ഥികളാണ് ആദിലയും നൂറയും. സീസൺ തുടങ്ങിയപ്പോൾ മുതൽ ഇവർ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുന്ന മത്സരാർത്ഥികളാണ്. പ്രശ്നങ്ങളെ എല്ലാം അതിജീവിച്ച് ഇവർ മുന്നോട്ട് പോകുകയാണ്. എല്ലാ കാര്യങ്ങളും അങ്ങോട്ടും ഇങ്ങോട്ടും സംസാരിച്ചാണ് ഇവർ ടാസ്കുകളിലുൾപ്പെടെ പെർഫോം ചെയ്യുന്നത്. ചില സമയങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാകാറുണ്ട്.
അത്തരത്തിൽ ഒരു സംഭവം കഴിഞ്ഞ ദിവസമുണ്ടായി. ഒരു കാര്യത്തിൽ ജിസേലിന് സപ്പോർട്ട് ചെയ്താണ് നൂറ പ്രതികരിച്ചത്. എന്നാൽ ഇത് ആദിലയ്ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. ഇതേ കുറിച്ച് ഇവർ തമ്മിൽ സംസാരിച്ചിരുന്നു. ജിസേലിനെ നൂറ അനുകൂലിച്ചത് ഇഷ്ടപ്പെട്ടില്ല എന്ന് തന്നെ പറയുകയായിരുന്നു ആദില.
എന്താണ് നിന്റെ ഉദ്ദേശ്യം, നീ സേഫ് ഗെയിം കളിക്കുകയാണ് എന്നായിരുന്നു ആദില നൂറയോട് പറഞ്ഞത്. എന്നാൽ തനിക്ക് ഇവിടെ ചില ഫേവറൈറ്റുകളുണ്ട്, അവരോട് ഫൈറ്റ് ചെയ്യാൻ താൽപര്യമില്ലെന്നായിരുന്നു നൂറ മറുപടി നൽകിയത്. അപ്പോൾ ഞാൻ നിന്റെ ഫേവറേറ്റ് അല്ലേ എന്ന് ആദില ചോദിക്കുന്നുണ്ട്. നീ എന്റേതല്ലേ എന്ന് നൂറ മറുപടിയും നൽകി. ജിസേൽ തന്റെ ഫ്രണ്ടാണെന്നും തനിക്കങ്ങനെ ചെയ്യാൻ പറ്റില്ലെന്നും നൂറ പറഞ്ഞു. അതിനിടയ്ക്ക് ഫ്രണ്ടുമായോ എന്ന് ആദില ചോദിക്കുന്നുണ്ട്. അതെ ഞങ്ങൾ ഫ്രണ്ട്സാണെന്ന് നൂറ പറഞ്ഞു. അതിലൊന്നും തനിക്ക് കുഴപ്പമില്ലെന്നും ആദില പറയുന്നുണ്ട്.
അതേസമയം നൂറയുടെ കാര്യത്തിൽ ആദില പൊസസീവ്നെസ് കാണിക്കുന്നുണ്ടെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ആദില ടോക്സിക് ആകുന്നുണ്ടെന്നും ബിഗ് ബോസിൽ നിന്ന് ഇറങ്ങുമ്പോഴേക്കും ഇവർ പിരിയുമെന്നും ചിലർ പറയുന്നു. എന്നാൽ ഇരുവരെയും പിന്തുണച്ചും നിരവധി പേർ കമന്റ് ചെയ്യുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.