)
ബിഗ് ബോസ് സീസൺ 7 ഏറെ പ്രത്യേകതകൾ നിറഞ്ഞ സീസണാണ്. മത്സരാർത്ഥികളും പ്രേക്ഷകരും വിചാരിക്കാത്ത പണികളും ട്വിസ്റ്റുകളുമാണ് ഇക്കുറി ബിഗ് ബോസ് വന്നുകൊണ്ടിരിക്കുന്നത്. അതിൽ ഏറ്റവും വലിയ പണി മത്സരാർത്ഥികൾക്ക് അവരുടെ വസ്തുക്കൾ നൽകാത്തതാണ്. ഇത് പലരെയും അസ്വസ്ഥതപ്പെടുത്തുന്നുണ്ടെങ്കിലും പലരും അതുമായി അഡ്ജസ്റ്റ് ആയിക്കഴിഞ്ഞു.
എന്നാൽ ഫീമെയിൽ കണ്ടസ്റ്റൻഡ്സിൽ ചിലർക്ക് ഇപ്പോഴും ഇത് അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കുന്നില്ല. അതിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ജിസേൽ ആണ്. മേക്കപ്പ് ഇല്ലാതെ ജിസേലിന് ഒരു തരത്തിൽ അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്നില്ല എന്നത് ഓരോ എപ്പിസോഡിലും വ്യക്തമാണ്. ഇതിന്റെ പേരിൽ പലതവണ ബിഗ് ബോസ് ജിസേൽ ഉൾപ്പെടെയുള്ള മത്സരാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുള്ളതാണ്.
ബാഡ്ജ് കയ്യിലുള്ളവർക്ക് മാത്രമാണ് തങ്ങളുടെ വസ്തുക്കൾ ഉപയോഗിക്കാനുള്ള അവകാശം. ഇവർ മറ്റുള്ളവരുമായി ഇത് ഷെയർ ചെയ്യുന്നത് പതിവായിരുന്നു. എന്നാൽ അതിനും ബിഗ് ബോസ് കഴിഞ്ഞ ദിവസം തടയിട്ടു. ബിഗ് ബോസ് താൽക്കാലികമായി നിർത്തുകയാണെന്ന മുന്നറിയിപ്പ് പോലും ബിഗ് ബോസ് നൽകി കഴിഞ്ഞു.
എന്നാൽ ജിസേൽ മേക്കപ്പ് ഇടുന്നുണ്ട് എന്നാണ് ഹൗസിലുള്ള മറ്റ് മത്സരാർത്ഥികൾ പറയുന്നത്. ഇന്നലത്തെ എപ്പിസോഡിൽ ഇതിന്റെ പേരിൽ ജിസേലും അനുമോളും അടിയുണ്ടാക്കിയതും പ്രേക്ഷകർ കണ്ടതാണ്. ജിസേൽ ആണ് അടിക്കുള്ള കാരണം തുടങ്ങിവെച്ചത്. അനുമോൾ മേക്കപ്പ് ഇടുന്നു എന്ന് പറഞ്ഞാണ് ജിസേൽ എത്തിയത്. ലിപ്സ്റ്റിക് ഇട്ടുവെന്നായിരുന്നു ആരോപണം. എന്നാൽ ജിസേൽ മുഖം തുടച്ച് കളഞ്ഞ ടിഷ്യൂ എടുത്തായിരുന്നു അനുവിന്റെ മറുപടി. ഇത് മേക്കപ്പ് അല്ലേ എന്നായിരുന്നു അനുമോളുടെ ചോദ്യം.
അതിനിടെ അനുമോളെ സപ്പോർട്ട് ചെയ്ത് ആദില രംഗത്തെത്തി. അനു ഉപയോഗിച്ചത് ബീറ്റ്റൂട്ട് ആണെന്ന് ആദില പറഞ്ഞു. ബീറ്റ്റൂട്ട് തീർന്നെന്നായിരുന്നു ജിസേൽ വാദിച്ചത്. ശൈത്യ, ആദില തുടങ്ങിയവർ അനുമോളെ അനുകൂലിച്ചു. അവളുടെ ബെഡിന്റെ അടുത്ത് ബീറ്റ്റൂട്ട് ഉണ്ട് കാണിച്ച് തരാമെന്നും ഇവർ പറയുന്നുണ്ട്. തുടർന്ന് ശൈത്യ അതെടുത്ത് കൊണ്ടുവന്ന് കാണിക്കുകയും ചെയ്തു.
എന്നാൽ ജിസേൽ ഇതൊന്നും അംഗീകരിക്കാൻ തയാറായില്ല. ജിസേൽ ഉപയോഗിച്ച ടിഷ്യൂ എടുത്ത് ക്യാമറയ്ക്ക് മുന്നിൽ കാണിച്ച് പരാതി പറഞ്ഞു. ഇതിന്റെ പേരിൽ ഹൗസിലുള്ളവർ ജിസേലിന് നേരെ തിരിയുന്നതും കാണാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.