)
ബിഗ് ബോസ് സീസൺ 7 തുടങ്ങി ഒരാഴ്ച പിന്നിടുകയാണ്. വീക്കെൻഡ് എപ്പിസോഡ് ആയ ഇന്ന് മോഹൻലാൽ എത്തുകയാണ്. ഇത്രയും ദിവസത്തെ മത്സരാർത്ഥികളുടെ പ്രശ്നങ്ങൾ കേൾക്കാനും പ്രശ്നമുണ്ടാക്കിയവർക്ക് പണി കൊടുക്കാനും സീസണിലെ ആദ്യ എവിക്ഷൻ നടത്താനുമൊക്കെയായാണ് മോഹൻലാൽ എത്തുന്നത്. വീക്കെൻഡ് എപ്പിസോഡിന്റെ പ്രോമോ പുറത്തിറക്കിയിട്ടുണ്ട്.
പണിപ്പുര ടാസ്കിൽ ഉഴപ്പിയവരെയും, ഓമനപ്പേരിടൽ ടാസ്ക് കുളമാക്കിയവരെയും ഒന്നും വെറുതെ വിടില്ലെന്നും, ടാസ്ക് ശരിക്കും കളിക്കാത്തവർക്ക് ഏഴിന്റെ പണി നൽകുമെന്നുമാണ് പുതിയ പ്രോമോയിൽ മോഹൻലാൽ പറയുന്നത്. കാത്തിരുന്ന് കാണാം ഇന്ന് എന്ത് നടക്കുമെന്ന് എന്ന് പറഞ്ഞാണ് വീഡിയോ അവസാനിപ്പിക്കുന്നത്.
വളരെ കലുഷിതമായിരുന്നു ഒരാഴ്ചത്തെ ബിഗ് ബോസ് എപ്പിസോഡ്. ഹൗസിലുള്ള എല്ലാവരും തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും അടിയുണ്ടായിട്ടുണ്ട്. ഒടുവിലായി വന്നു നിൽക്കുന്നത് രേണു സുധിയും അനീഷും തമ്മിലുള്ള അടിയാണ്. രേണു കണ്ണടച്ച് കിടക്കുന്നത് കണ്ടു എന്ന് പറഞ്ഞാണ് അനീഷ് വഴക്ക് തുടങ്ങിയത്. അത് ഒടുവിൽ വലിയ വഴക്കിന് കാരണമാകുകയും ചെയ്തു. ആരാണ് സുധി എന്ന് പോലും അനീഷ് ചോദിക്കുന്നുണ്ട്. അതിനെതിരെ ഹൗസ്മേറ്റ്സ് എല്ലാവരും ഒരുപോലെ അനീഷിനെ കുറ്റം പറയുന്നുമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.