)
ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ തന്നെ പ്രേക്ഷകർ ഇത്രയും അധികം കാത്തിരുന്ന ഒരു വീക്കെൻഡ് എപ്പിസോഡ് വേറെയുണ്ടാകില്ല എന്ന് വേണേൽ പറയാം ഇന്നത്തെ എപ്പിസോഡിനെ. കാരണം അത്രയ്ക്കും വലിയ രണ്ട് കാര്യങ്ങളാണ് ഈ ഒരാഴ്ച ഹൗസിൽ നടന്നത്. ഒന്ന് വീട്ടിലുള്ള ആരും ശ്രദ്ധിക്കാതെ പോയ ഒരു കാര്യവും, മറ്റൊന്ന് എല്ലാവരും ചർച്ച ചെയ്ത ഒരു കാര്യവുമാണ്. എന്നാൽ ഈ രണ്ട് വിഷയങ്ങളും പുറത്ത് സോഷ്യൽ മീഡിയയിൽ അടക്കം വലിയ ചർച്ചയായി കഴിഞ്ഞിട്ടുണ്ട്. ലക്ഷ്മി, ആദില നൂറ, ഒനീൽ, മസ്താനി എന്നിവരാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്ന പേരുകൾ.
ആദില നൂറ, ഒനീൽ എന്നിവർക്ക് സപ്പോർട്ടുമായാണ് പ്രേക്ഷകർ എത്തിയിരിക്കുന്നത്. മസ്താനിയുടെ ഇമേജിനും വലിയ കോട്ടം തട്ടിയിട്ടില്ല. എന്നാൽ ഇന്ന് സോഷ്യൽ മീഡിയയിൽ ഏറ്റവും അധികം നെഗറ്റീവ് ഇമേജ് ഉള്ള ഒരാളായി മാറിയിരിക്കുകയാണ് വേദ് ലക്ഷ്മി. കാരണം ഈ രണ്ട് വിഷയങ്ങളുടെയും കാരണക്കാരി ലക്ഷ്മിയാണ്. പ്രേക്ഷകർക്കിടയിൽ വലിയ ഹൈപ്പ് ഉണ്ടാക്കാം എന്ന് പ്രതീക്ഷിച്ച് ലക്ഷ്മി ചെയ്തതായിരിക്കാം എല്ലാം. എന്നാൽ ലക്ഷ്മി വന്നുകേറിയപ്പോൾ പിന്തുണച്ച പ്രേക്ഷകർ തന്നെയാണ് ഇപ്പോൾ ലക്ഷ്മിക്ക് എതിരായിരിക്കുന്നത്.
ആദില നൂറ വിഷയത്തിൽ ലക്ഷ്മി പറഞ്ഞതാണ് ആദ്യം പ്രേക്ഷകരെ ചൊടിപ്പിച്ചത്. സമൂഹത്തിൽ ഇറങ്ങി നടക്കാൻ സാധിക്കാത്തവൾമാർ, അവരുടെ സപ്പോർട്ട് വാങ്ങി നിൽക്കേണ്ട കാര്യം തനിക്കില്ല, നിന്റെയൊന്നും വീട്ടിൽ പോലും ഇവളുമാരെ കയറ്റില്ല തുടങ്ങിയ പരാമർശങ്ങളാണ് ലക്ഷ്മി നടത്തിയത്. ഇത് ലക്ഷ്മിക്ക് വലിയ ഹേറ്റേഴ്സിനെ ഉണ്ടാക്കി കൊടുത്തിട്ടുണ്ട്. ലക്ഷ്മിയ്ക്കെതിരെ കൃത്യമായ നടപടിയുണ്ടാകണമെന്നും പുറത്താക്കണമെന്നും ഒക്കെയാണ് പ്രേക്ഷകരുടെ അഭിപ്രായം.
ടാസ്ക്കിനിടെ ഒനീൽ വീഴാൻ പോയപ്പോൾ മസ്താനിയെ കയറി പിടിച്ചത് ബാഡ് ടച്ച് ആണെന്നും പറഞ്ഞാണ് ലക്ഷ്മി മറ്റൊരു പ്രശ്നമുണ്ടാക്കിയത്. മസ്താനി തന്റെ സംശയം ആണ് ലക്ഷ്മിയോട് പറഞ്ഞത്. ഒനീലിനോട് പ്രൈവറ്റായി പോയി കാര്യം സംസാരിച്ച് ക്ലാരിഫൈ ചെയ്യണമെന്നും മസ്താനി ലക്ഷ്മിയോട് പറഞ്ഞിരുന്നു. എന്നാൽ ലക്ഷ്മി വളരെ ഷൗട്ട് ചെയ്ത് ഒനീലിനെ ക്യാരക്ടർ അസാസിനേഷൻ ചെയ്യുകയായിരുന്നു.
ഇതെല്ലാം മോഹൻലാൽ വരുമ്പോൾ ചർച്ചയാകണമെന്ന് പ്രേക്ഷകരും ആവശ്യപ്പെട്ടിട്ടുണ്ട്. ഏതായാലും പുതിയ പ്രോമോയിൽ നിന്ന് ലഭിക്കുന്നത് ഈ രണ്ട് വിഷയങ്ങളും ഗൗരവമായി തന്നെ ചർച്ചയാകും എന്ന കാര്യമാണ്. വീക്കെൻഡ് എപ്പിസോഡ് കാത്തിരുന്ന പ്രേക്ഷകർക്ക് ഈ പ്രോമോ വളരെ സന്തോഷവും ആകാംക്ഷയും നിറയ്ക്കുന്ന ഒന്നാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല് സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.