)
19 മത്സരാർഥികളുമായി ഓഗസ്റ്റ് മൂന്നിന് ആരംഭിച്ച ബിഗ് ബോസിന്റെ ഏഴാമത്തെ സീസണിലെ ആദ്യ എവിക്ഷനിൽ എട്ട് മത്സരാർഥികളാണ് ഉള്ളത്. രഞ്ജിത്ത്, ശൈത്യ, നെവിൻ, ജിസേൽ, രേണു, അനുമോൾ, ആര്യൻ, ശാരിക എന്നിവരാണ് ആദ്യത്തെ എവിക്ഷനിലുള്ളത്. ഇവരിൽ ആരാണ് ബിഗ് ബോസ് ഹൗസിന് പുറത്തേക്ക് പോകുന്നതെന്ന് അടുത്ത എപ്പിസോഡിൽ മോഹൻലാൽ പറയും.
എവിക്ഷന് മുൻപായി പുറത്തിറക്കിയ പുതിയ പ്രോമോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വോട്ടുകൾ കൃത്യമായും ബുദ്ധിപൂർവ്വവും പ്രേക്ഷകർ വിനിയോഗിക്കണമെന്നാണ് മോഹൻലാൽ പറയുന്നത്. അങ്കം തുടങ്ങിയ സ്ഥിതിക്ക് ഇനി പ്രേക്ഷകരോടാണ് പറയാനുള്ളതെന്ന് പറഞ്ഞുകൊണ്ടാണ് മോഹൻലാലിന്റെ വീഡിയോ ആരംഭിക്കുന്നത്.
ഇത്തവണത്തെ ലൈൻ പാടത്ത് പണി വരമ്പത്ത് കൂലി എന്നതാണ്. മത്സരാർഥികളുടെ കൂലി നിങ്ങളുടെ ഓരോ വിലപ്പെട്ട വോട്ടുമാണ്. അത് ബുദ്ധിപൂർവ്വം വിനിയോഗിക്കണം. പിആർ ടീമുകളുടെയും ആർമികളുടെയും വാക്കുകൾ കേട്ട് ജയ് വിളിക്കരുത്. പിആർ രാജാക്കന്മാരെയും പാച്ചാളം ഭാസിമാരെയും തിരിച്ചറിയാതെ പോകരുത്. സേഫ് ഗെയിം കളിച്ച് ബിഗ് ബോസ് ഹൗസിൽ വാഴകളായി നിൽക്കുന്നവരെ കണ്ടം വഴി ഓടിക്കണം.
ഷോയിൽ കണ്ടന്റ് തരുന്നവർ മാത്രം മതിയെന്നും എന്നാൽ മാത്രമേ എന്റർടെയ്നിംഗും എൻഗേജിങ്ങും ആകൂവെന്നും മോഹൻലാൽ പറയുന്നു. നിലപാടുകളുള്ളവരെയും പ്രതികരിക്കുന്നവരെയും എവിക്ട് ആക്കി അർഹത ഇല്ലാത്തവരെയും അലസന്മാരെയും ഷോയിൽ നിർത്തിയാൽ പണി കിട്ടുന്നത് പ്രേക്ഷകർക്കാകുമെന്നും അപ്പോൾ പരാതിയുമായി വരരുതെന്നും മോഹൻലാൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.