)
ബിഗ് ബോസ് ഓരോ ദിവസവും പ്രശ്നങ്ങൾ നിറഞ്ഞ ഒരു വീടായി മാറിക്കൊണ്ടിരിക്കുകയാണ്. ബിബി ഹോട്ടൽ എന്ന ടാസ്ക് കഴിഞ്ഞതോടെ വീണ്ടും ചേരി തിരിഞ്ഞിരിക്കുകയാണ്. വീട്ടിലുള്ള ഭൂരിപക്ഷം ആളുകളും ഇപ്പോൾ ഷാനവാസിനെതിരെ തിരിഞ്ഞിരിക്കുകയാണ്. നെവിനെതിരെ ഷാനവാസ് ഉന്നയിച്ച കാര്യങ്ങളാണ് ഇതിന് കാരണമായിരിക്കുന്നത്.
ബിബി ഹോട്ടൽ എന്ന ടാസ്കിൽ അതിഥികൾ കൂടി വന്നതോടെ പ്രശ്നങ്ങൾ കൂടുതൽ വഷളായിരിക്കുകയാണ്. ഇതിൽ ഇപ്പോൾ പ്രേക്ഷകർ ഏറ്റവും കൂടുതൽ നെഗറ്റീവ് വന്നിരിക്കുന്നത് ആദിലയ്ക്കാണ്. നെവിൻ - ഷാനവാസ് വിഷയം തന്നെയാണ് അതിന് കാരണം. നെവിൻ തന്നോട് മോശമായി പെരുമാറി എന്നാണ് ഷാനവാസ് ഉന്നയിച്ച ആരോപണം.
എന്നാൽ ഷാനവാസ് ഇത് പബ്ലിക് ആയി പറഞ്ഞ് നെവിന്റെ ഇമേജ് കളയാൻ തയാറായിരുന്നില്ല. നോമിനേഷൻ നടക്കവെ ആദിലയാണ് ഇക്കാര്യം ആദ്യം പറയുന്നത്. ഇത് പിന്നീട് വലിയ പ്രശ്നം ഉണ്ടാക്കുകയും ചെയ്തു. എന്നാൽ ബിബി ഹോട്ടൽ എന്ന ടാസ്കിൽ റിയാസ് സലിം എന്ന മുൻ മത്സരാർത്ഥി വന്നുപോയതോടെ ആദില മലക്കം മറിയുന്നതാണ് കണ്ടത്. നെവിൻ വിഷയത്തിൽ ഷാനവാസിനെ മാത്രം കുറ്റക്കാരനാക്കി മാറ്റുകയായിരുന്നു ആദില. വീട്ടിലുള്ള മറ്റെല്ലാവരും ഷാനവാസിനെതിരായപ്പോൾ അനുമോൾ, അനീഷ് എന്നിവർ മാത്രമാണ് ഷാനവാസിനെ പിന്തുണച്ച് നിൽക്കുന്നത്.
റിയാസ് വന്നതിന് ശേഷം ആദില ഷാനവാസിനെതിരെ തിരിഞ്ഞതോടെ പ്രേക്ഷകർക്കിടയിൽ ആദിലയ്ക്ക് നെഗറ്റീവ് ഇമേജ് ആയിക്കഴിഞ്ഞു. ഹൗസിലെ ഏറ്റവും വലിയ വിഷം, നിലപാടുകളുടെ രാജകുമാരി, ഓരോ തവണയും നിലപാട് മാറ്റുന്നു, തുടങ്ങി നിരവധി വിമർശനങ്ങളാണ് ആദിലയ്ക്ക് നേരെ പ്രേക്ഷകർക്കിടയിൽ നിന്നും വരുന്നത്. നൂറയെ കൂടി ആദില ട്രാപ്പിലാക്കി എന്നും ചിലർ പറയുന്നു. ആട്ടിൻതോലിട്ട ചെന്നായ്ക്കൾ, വൃത്തികെട്ട യക്ഷി എന്നൊക്കെയാണ് ഷാനവാസും ആദിലയെ കുറിച്ച് പറഞ്ഞത്. എന്നെ ഇതിലേക്ക് വലിച്ചിട്ടിട്ട് തലയൂരി പോകുകയായിരുന്നു ആദിലയെന്ന് ഷാനവാസ് പറഞ്ഞു.
ബിന്നി, അനുമോൾ, ജിഷിൻ തുടങ്ങിയവരും ആദിലയുടെ മുഖംമൂടി വലിച്ചുകീറുകയായിരുന്നുവെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. നെവിൻ മോശമായി തൊട്ടിട്ടില്ലേ എന്ന് ചോദിച്ച് നടന്നത് ആദിലയാണെന്ന് ഇവരെല്ലാം പറഞ്ഞു. ഷാനവാസിനെ മുൻപ് നെവിന്റെ കാര്യം ഇവിടെ പറഞ്ഞത് ആദിലയാണെന്നും നെവിന്റെ വശം കൂടി കേൾക്കാതെ ആദില അങ്ങനെ ചെയ്തത് തെറ്റായി പോയി എന്നുമാണ് ബിന്നി പറഞ്ഞത്. ഏതായാലും വീട്ടിലുള്ളവർക്കിടയിലും പ്രേക്ഷകർക്കിടയിലും ആദിലയ്ക്കൊരു നെഗറ്റീവ് ഇമേജ് വന്നിട്ടുണ്ട്.
നന്നായി കളിച്ചുകൊണ്ടിരുന്ന രണ്ട് പേരെ റിയാസ് എത്തി വഴിതെറ്റിച്ചുവെന്നാണ് ഇപ്പോൾ പ്രേക്ഷകരുടെ അഭിപ്രായം. ഇന്ന് വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ വരുമ്പോൾ അറിയാം ഈ വിഷയത്തിൽ എന്ത് നിലപാട് എടുക്കുമെന്ന്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.