)
ബിഗ് ബോസിൽ കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ നൂറ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഷോ തുടങ്ങിയപ്പോൾ ലെസ്ബിയൻ കപ്പിൾസായ ആദിലയും നൂറയും ഒരു കണ്ടസ്റ്റന്റ് ആയിരുന്നു. എന്നാൽ ഇപ്പോൾ ഇരുവരെയും രണ്ടായി തിരിച്ചിരിക്കുകയാണ്. ഇപ്പോൾ ഏറ്റവും ശക്തയായ ഒരു മത്സരാർത്ഥിയാണ് നൂറ. കഴിഞ്ഞ ദിവസം ജീവിതകഥ പറയുന്ന ടാസ്കിൽ നൂറ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്.
കുട്ടിക്കാലത്ത് താൻ രണ്ട് തവണ പീഡനത്തിനിരയായി എന്നാണ് നൂറ വെളിപ്പെടുത്തിയിരിക്കുന്നത്. സ്കൂൾ കാലഘട്ടമൊക്കെ സൗദിയിലായിരുന്നുവെന്നും ഉപ്പയ്ക്ക് സൗദിയിൽ സൂപ്പർ മാർക്കറ്റാണെന്നും നൂറ പറഞ്ഞു. തന്റെ പേര് തന്നെയാണ് സൂപ്പർ മാർക്കറ്റിനും ഇട്ടിരിക്കുന്നത്. ആറ്റുനോറ്റിരുന്ന് കിട്ടിയ കുഞ്ഞാണ് ഞാൻ അവർക്ക്. അതുകൊണ്ട് തന്നെ താഴത്തും തലയിലും വയ്ക്കാതെയാണ് തന്നെ വളർത്തിയത്. ഉപ്പയോട് എല്ലാ കാര്യവും താൻ തുറന്നുപറയുമായിരുന്നുവെന്നും നൂറ പറഞ്ഞു.
പെട്ടന്ന് കല്യാണം കഴിപ്പിച്ച് വിടുന്നതിനേക്കാൾ ഞാൻ വലിയ നിലയിൽ എത്തണം എന്നൊക്കെയായിരുന്നു ഉപ്പയുടെ ആഗ്രഹം. ആദിലയുമായുള്ള റിലേഷൻഷിപ്പ് അറിഞ്ഞപ്പോൾ ഉപ്പയ്ക്ക് ബുദ്ധിമുട്ടായി. അത് അംഗീകരിക്കാൻ ഉപ്പയ്ക്ക് കഴിഞ്ഞില്ല. പലരും ഉപ്പയെ ഇൻഫ്ലൂവൻസ് ചെയ്യുന്നത് പോലെ തോന്നിയിട്ടുണ്ട്. ഉപ്പ തന്ന ഡയമണ്ട് നെക്ലേസ് മാത്രമാണ് വീട് വിട്ട് ഇറങ്ങിയപ്പോൾ കയ്യിൽ സൂക്ഷിച്ചത്. സ്നേഹത്തിൽ പൊതിഞ്ഞ ആ നെക്ലേസ് പിന്നീട് ഞാൻ ആദിലയ്ക്ക് കൊടുത്തു.
തുടർന്നാണ് ബാല്യകാലത്തെ ഓർമകളെ കുറിച്ച് നൂറ വെളിപ്പെടുത്തിയത്. ബാല്യകാലത്ത് ഞാൻ ഓർക്കാൻ ആഗ്രഹിക്കാത്ത ഒരു കാര്യമുണ്ട് എന്ന് പറഞ്ഞാണ് നൂറ അക്കാര്യം തുറന്നുപറയുന്നത്. രണ്ട് വട്ടം താൻ അബ്യൂസ് നേരിട്ടിട്ടുണ്ട് എന്നാണ് നൂറ വെളിപ്പെടുത്തിയത്. തന്റെ പങ്കാളിയോടും രണ്ടാമത്തെ അനിയത്തിയോടും മാത്രമാണ് താൻ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്. എട്ട്, ഒമ്പത് ക്ലാസുകളിൽ പഠിക്കുന്ന സമയത്തായിരുന്നു താൻ പീഡനത്തിനിരയായതെന്ന് നൂറ പറഞ്ഞു.
ഞാൻ ട്യൂഷന് പോകാറുണ്ടായിരുന്നു. പാവാടയായിരുന്നു അന്ന് ധരിക്കാറുണ്ടായിരുന്നത്. ഞാനും എന്റെ അനിയത്തിയും കൂടെയാണ് പോകാറ്. ഒരു ദിവസം ഒരാൾ വന്ന് ഒരു കടയിലേക്കുള്ള വഴി ചോദിച്ചു. അന്ന് എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടിയാണല്ലോ. അതുകൊണ്ട് ഞാനൊരു മണ്ടിയായിരുന്നു. അന്ന് വലിയ ബുദ്ധിയും വിവരവും ഉണ്ടായിരുന്നില്ല. അയാൾ അറബിയിലാണ് എന്നോട് കടയിലേക്കുള്ള വഴി ചോദിച്ചത്. എനിക്ക് അറബി അറിയില്ല. ഞാൻ ഇംഗ്ലീഷിലാണ് മറുപടി പറഞ്ഞത്. അങ്ങനെ വഴി കാണിച്ച് കൊടുക്കാനായി ഞാൻ അയാൾക്കൊപ്പം പോയി.
എന്നാൽ അയാൾ എന്നെ കൊണ്ടുപോയത് അടുത്തുള്ള ഒരു ബിൽഡിങിന്റെ ടെറസിലേക്കാണ്. മാത്രമല്ല അയാളുടെ കയ്യിൽ കത്തിയും ഉണ്ടായിരുന്നു. അയാൾ എന്റെ കഴുത്തിൽ കത്തി വെച്ചു. രണ്ട് വട്ടം ഞാൻ അബ്യൂസ് ചെയ്യപ്പെട്ടിട്ടുണ്ട്. അതിന് ശേഷം ട്രോമ ഉണ്ടായിരുന്നുവെങ്കിലും വീട്ടുകാരോട് ഇക്കാര്യം എനിക്ക് ഷെയർ ചെയ്യാൻ പറ്റിയിരുന്നില്ല. അറിഞ്ഞ് കഴിഞ്ഞാൽ അവർ എന്താകും വിചാരിക്കുക, വിഷമമാകുമോ, ഇത് കേട്ടാൽ എങ്ങനെയാകും റിയാക്ട് ചെയ്യുക, വീട്ടിൽ തന്നെ അടച്ചിടുമോ? എന്നൊക്കെയാണ് തനിതക്ക് തോന്നിയത്. അതുകൊണ്ട് തന്നെ ആരോടും പറയാൻ പറ്റിയില്ലെന്നും നൂറ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല് സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.