)
ബിഗ് ബോസ് വീക്കെൻഡ് എപ്പിസോഡ് ആണ് ഇന്ന്. മോഹൻലാൽ വരുന്ന ദിവസം. ശനിയും ഞായറും പ്രേക്ഷകർ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദിവസങ്ങളാണ്. ഒരു ആഴ്ചയിലെ വലിയ സംഭവങ്ങളെല്ലാം ചർച്ചയാകുന്ന എപ്പിസോഡുകളാണിത്. കൂടാതെ എവിക്ഷൻ നടക്കുന്ന ദിവസവും. പ്രവീൺ, മസ്താനി എന്നിവരാണ് കഴിഞ്ഞയാഴ്ച ബിബി വീട്ടിൽ നിന്നും പുറത്തുപോയത്. വൈൽഡ് കാർഡ് എൻട്രിയായി എത്തിയവരായിരുന്നു ഇവർ.
ഈ ആഴ്ച ഇനി ആര് അല്ലെങ്കിൽ ആരൊക്കെയാകും പുറത്തുപോകുകയെന്നാണ് പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ഷാനവാസ്, ആദില, നൂറ, ബിന്നി, നെവിൻ, ആര്യൻ, സാബുമാൻ, ലക്ഷ്മി, റെന ഫാത്തിമ എന്നിവരാണ് ഈ ആഴ്ച നോമിനേഷനിൽ വന്നവർ. ബിഗ് ബോസ് ഗ്രൂപ്പുകളുടെ വോട്ടിംഗ് അപ്ഡേറ്റുകൾ പ്രകാരം ഏറ്റവും അധികം വോട്ട് ലഭിച്ചിരിക്കുന്നത് ഷാനവാസിനാണ്. രണ്ടാം സ്ഥാനത്ത് ലക്ഷ്മിയാണുള്ളത്. ബിബി ഹോട്ടൽ ടാസ്കിന് ശേഷമാണ് ഇരുവരുടെയും വോട്ടുകൾ ഇത്രയും കൂടിയത്.
ഏറ്റവും കുറവ് വോട്ട് ലഭിച്ചിരിക്കുന്നത് റെന ഫാത്തിമയ്ക്കാണ്. വോട്ടിംഗ് പ്രകാരം ഈ ആഴ്ച ബിഗ് ബോസ് വീട്ടിൽ നിന്നും എവിക്ട് ആയിരിക്കുന്ന ഒരാൾ റെന ഫാത്തിമയാണെന്നാണ് ലഭിക്കുന്ന സൂചന. ബിഗ് ബോസ് ഗ്രൂപ്പുകളിൽ ഇതിന് സ്ഥിരീകരണം വന്നു കഴിഞ്ഞു. എവിക്ട് ആയ മറ്റൊരാൾ ആര്യൻ ആണെന്നാണ് സോഷ്യൽ മീഡിയയിൽ നിന്നും കിട്ടുന്ന വിവരം. ഏതായാലും ഇന്നത്തെയും നാളത്തെയും എപ്പിസോഡ് കഴിയുമ്പോൾ അറിയാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.