)
Bigg Boss Malayalam Season 7: ബിഗ് ബോസ് ഹൗസിനുള്ളിൽ കലിപ്പ് തുടരുന്നു. രേണു സുധിയും അപ്പാനി ശരത്തും അഭിശ്രീയും തമ്മിലുണ്ടായ വഴക്കും അതിനെ തുടർന്നുള്ള രേണുവിന്റെ പഞ്ച് ഡയലോഗുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാര വിഷയം.
സോഷ്യൽ മീഡിയയിലൂടെയാണ് രേണു നേരത്തേയും അറിയപ്പെട്ടിരുന്നത്. ശരിക്കും പറഞ്ഞാൽ ബിഗ് ബോസിൽ എത്തിയിട്ടുള്ള മത്സരാർത്ഥികളിൽ കൂടുതൽ പേരും അറിയുന്നത് രേണു ശുദ്ധിയെ തന്നെയാണ്. മത്സരാർത്ഥികളുടെ കയ്യാങ്കളി എല്ലാ സീസണിലും നമുള്ള കാണാൻ കഴിയുന്ന ഒന്ന് തന്നെയാണ് എങ്കിലും ഈ സീസണിൽ ഇതിച്ചിരി നേരത്തെ ആയി എന്നുവേണം പറയാൻ.
തലവേദയാണെന്ന് പറഞ്ഞ രേണു സൂചിക്ക് വിശ്രമിക്കാൻ ക്യാപ്റ്റൻ അനുവാദം കൊടുത്തതാണ് വിഷയത്തിന് തുടക്കം. അതിന് മുന്നേ മറ്റൊരു മത്സരാർത്ഥിയായ ഷാനവാസ് കടുത്ത തലവേദയെന്ന് പറഞ്ഞിട്ട് ക്യാപ്റ്റൻ അനങ്ങിയിലായിരുന്നു ശേഷം അതേ കാരണത്താൽ രേണുവിന് വിശ്രമം അനുവദിച്ചതാണ് പലരേയും ചൊടിപ്പിച്ചത്. മാത്രമല്ല കുറച്ചു കഴിഞ്ഞപ്പോൾ രേണു തലവേദയുടേതായ ബുധിമുട്ടൊന്നും കാണിക്കാതെ നടന്നപ്പോൾ അഭിലാഷും അപ്പാനി ശരത്തുമടക്കമുള്ളവർ ഇത് രേണുവിന്റെ അഭിനയമാണെന്ന് വാദിച്ചിരുന്നു. ഇതിനെ ശക്തമായി എതിർക്കുന്ന രേണുവിനെയും പ്രേക്ഷകൾ കണ്ടിരുന്നു.
ആദ്യമൊക്കെ തനിക്ക് ശരിക്കും തലവേദയാണെന്ന് പറഞ്ഞ രേണു സുധി ഒടുവിൽ ഇവരോടൊക്കെ കട്ടയ്ക്ക് നിൽക്കുകയായിരുന്നു. രേണുവിന് ഉറങ്ങാൻ വേണ്ടി പറഞ്ഞ കള്ളമാണെന്ന് അപ്പാനി ശരത്ത് ആരോപിക്കുകയും രേണു ഈ ആരോപണത്തെ തള്ളുകയുമായിരുന്നു. തുടർന്ന് ഇതേ കുറിച്ച് വലിയ വാക്കേറ്റം തന്നെ ബിഗ് ബോയ്സ് ഹൗസിൽ നടന്നു. വഴക്കിനിടയിൽ ഇടയ്ക്ക് അഭിശ്രീ രേണുവിനെ തല്ലാനെന്നോണം രൂക്ഷമായി സംസാരിക്കുകയും തല്ലെടാ... എന്ന് പറഞ്ഞ് രേണു വെല്ലുവിളിക്കുന്നതും ചുറ്റുമുള്ളവർ പിടിച്ചു വച്ചിട്ടും പിന്നോട്ടാകാത്ത രേണുവിനേയും പ്രേക്ഷകർ കണ്ടിരുന്നു.
ഇതിനിടയിൽ തനിക്ക് തല പൊട്ടുമ്പോൾ വേദയുണ്ടെന്നും പെയിൻ കില്ലർ ആവശ്യമാണെന്നും രേണു ക്യാമറയ്ക്ക് മുന്നിൽ ചെന്ന് ആവശ്യപ്പെടുകയും ചെയ്തു. വഴക്കിനു ശേഷം ബെഡ്റൂമില്‍ വച്ച് റെൻപ് സുധി തമാശ മട്ടിൽ പറഞ്ഞ ഒരു പഞ്ച് ഡയലോഗാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. '100 പേർ നിന്ന് കളിയാക്കി ചിരിച്ചാലും താഴത്തില്ലെടാ, രേണു സുധി ഫ്ളവറല്ലെടാ, ഫയറാടാ' എന്നാതായിരുന്നു രേണുവിന്റെ ആ പഞ്ച് ഡയലോഗ്.
മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായിരുന്ന നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യയാണ് രേണു സുധി. കൊല്ലം സുധിയുടെ മരണത്തിന് പിന്നാലെയാണ് രേണു സുധി സമൂഹമാധ്യമങ്ങളിൽ സജീവമായത്. റീൽസ് വിഡിയോകളിലൂടെയും മ്യൂസിക് ആൽബങ്ങളിലൂടെയും ഫോട്ടോഷൂട്ടികളിലൂടെയും രേണു സമൂഹമാധ്യമങ്ങളിൽ തിളങ്ങി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.