)
Bigg Boss Malayalam Season 7: ബിഗ് ബോസ് മലയാളം സീസൺ 7 ന്റെ ഗ്രാൻഡ് ഫിനാലെയ്ക്ക് ഇനി ദിവസങ്ങൾ മാത്രം ബാക്കിയാണ്. ഇതിനിടയിൽ മത്സാർത്ഥികൾ പണം കൊടുത്ത് വാങ്ങിയ പിആറുകളെ കുറിച്ചുള്ള ചർച്ചയിലാണ് ആരാധകർ.
നിലവിൽ പ്രചരിക്കുന്ന വാർത്ത അനുസരിച്ചു പിആർ സപ്പോർട്ടിൽ ബിഗ് ബോസ് ഹൗസിൽ എത്തിയിരിക്കുന്നത് അനുമോളാണ് എന്നാണ്. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ആണ് 16 ലക്ഷത്തോള രൂപയാണ് പിആർ ഏൽപ്പിച്ചിരിക്കുന്നത് എന്നാണ്. എന്നാൽ ഇതിനെ കുറിച്ച് പല മത്സരാർത്ഥികളും അനുമോളോട് ചോദിച്ചുവെങ്കിലും ആണ് ഇത് സമ്മതിച്ചിട്ടില്ല. ഇപ്പോഴിതാ അനുവിന്റെ പിആറുകളെ കുറിച്ച് പ്രതികരണവുമായി സഹമത്സരാർത്ഥി ആയിരുന്നു രേണു സുധി രംഗത്തെത്തിയിരിക്കുകയാണ്.
രേണു പറയുന്നത് തനിക്ക് പിആർ ഇല്ലെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് കാരണം അന്നൊന്നും എന്റെ കയ്യിൽ പൈസ ഇല്ലായിരുന്നു എന്നാണ്. എന്നാൽ ഇപ്പോളാണെങ്കിൽ അതിനുള്ള പൈസ തന്റെ കയ്യിലുണ്ടെന്നും രേണു പറയുന്നു. അനുവിന്റെ കാര്യത്തിൽ അവർ അത്രയും പണം കൊടുത്തെങ്കിൽ കൊടുക്കട്ടെയെന്നും അതിനെ കുറിച്ച് തനിക്ക് കൃത്യമായി ഒന്നും അറിയില്ലെന്നും അറിയാത്ത കാര്യങ്ങൾ താൻ പറയില്ലെന്നുമായിരുന്നു രേണുവിന്റെ പ്രതികരണം.
പിആർ സപ്പോർട്ടിന്റെ കാര്യങ്ങളിൽ നിലവിൽ വലിയ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ബിഗ് ബോസ് കിരീടത്തിനായുള്ള ശക്തമായ പോരാട്ടം നടക്കുകയാണ്. നവംബർ 9 ഞായറാഴ്ചയാണ് ഗ്രാൻഡ് ഫിനാലെ. ആരാകും വിജയി എന്നത് കാത്തിരുന്നു കാണാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.