)
ബിഗ് ബോസിൽ അനുമോളുടെ നിലനിൽപ്പ് അൽപം കഷ്ടത്തിലായിരിക്കുകയാണ്. ജിസേലിന്റെ വിഷയത്തിൽ ഹൗസിലെ ആണുങ്ങൾക്കെതിരെ നടത്തിയ പരാമർശമാണ് അനുവിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ജിസേലിനെ സപ്പോർട്ട് ചെയ്യുന്ന വീട്ടിലെ ആണുങ്ങളെല്ലാം മൊണ്ണകളാണ് എന്നാണ് അനു പറഞ്ഞത്. ഈ വീഡിയോ വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ പരസ്യപ്പെടുത്തുകയും ചെയ്തതോടെ അനുവിനെ എല്ലാവരും ടാർജറ്റ് ചെയ്യാൻ തുടങ്ങിയിരിക്കുകയാണ്.
ബിബി ഹൗസിൽ അനു ശരിക്കും ഒറ്റപ്പെടുന്നുതായാണ് മനസിലാകുന്നത്. അനുവിന് ആകെ കൂട്ടുള്ളത് ശൈത്യ മാത്രമാണ്. എന്നാൽ വീക്കെൻഡ് എപ്പിസോഡ് കഴിഞ്ഞതോടെ അനുവിനെ ശൈത്യയും തള്ളിപ്പറഞ്ഞിരിക്കുകയാണ്. സ്വന്തം നിലനിൽപ്പാണല്ലോ എല്ലാവർക്കും വലുത്. ആണുങ്ങളെ മൊണ്ണകൾ എന്ന് അനു വിശേഷിപ്പിച്ചപ്പോൾ ശൈത്യ അനുവിന് ഒപ്പമുണ്ടായിരുന്നു. അനുവിനെ അനുകൂലിച്ചാണ് അപ്പോൾ ശൈത്യ സംസാരിച്ചതും.
എന്നാൽ വീക്കെൻഡ് എപ്പിസോഡ് കഴിഞ്ഞപ്പോഴേക്കും ശൈത്യ തന്റെ ഇമേജ് തിരിച്ച് പിടിക്കാനായി അനുവിനെ കാലുവാരുകയാണ് ചെയ്തത്. അനു പറഞ്ഞതൊന്നും താൻ ശ്രദ്ധിച്ചില്ലെന്നുമാണ് ശൈത്യ ബിന്നിയോടും കൂട്ടരോടും പറഞ്ഞത്. പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പറഞ്ഞ് തീർക്കാനാണ് അനുവിനോട് ഞാൻ പറഞ്ഞത്. പക്ഷെ അവൾ ഒരേ സ്റ്റാന്റിൽ തന്നെ നിൽക്കുന്നു. ലാലേട്ടൻ സംസാരിക്കുന്നത് കേട്ടപ്പോൾ അനുവിനൊപ്പം മാത്രം ഇരിക്കരുതെന്ന് എനിക്ക് തോന്നി. അതുപോലെ അനു പറഞ്ഞപ്പോഴാണ് ജിസേലിന്റെ ഫൗണ്ടേഷന്റെ കാര്യം അറിഞ്ഞതെന്നും ശൈത്യ പറഞ്ഞു. മൊണ്ണകൾ എന്ന് അനു പറഞ്ഞപ്പോഴും ഞാൻ അതൊന്നും ശ്രദ്ധിച്ചിരുന്നില്ല. അതിന് മുമ്പ് തൊട്ടേ അവൾ എന്തൊക്കയോ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. അവളെ ഞാൻ കേൾക്കുന്ന് പോലും ഇല്ലായിരുന്നു.
നീയും തെറ്റ് ചെയ്തിട്ടുണ്ട്. ഇനി ഇങ്ങനെ പറയരുതെന്നും ഞാൻ അനുവിനോട് പറഞ്ഞുവെന്നും ശൈത്യ മറ്റുള്ളവരോട് പറഞ്ഞു. താൻ എങ്ങനെയോ ആ വീഡിയോയിൽ പെട്ടുപോയതാണെന്നും ശൈത്യ സ്വന്തം ഭാഗം ന്യായീകരിച്ച് ജിസേലിനോടും സരിഗയോടും ബിന്നിയോടുമെല്ലാം പറഞ്ഞു. ശൈത്യയുടെ ഡബിൾ സ്റ്റാന്റാണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ചർച്ചയായി മാറിയിരിക്കുന്നത്.
ജിസേൽ-അനു വഴക്ക് പുറത്ത് ചർച്ചയായിട്ടുണ്ടെന്ന് ശൈത്യ മനസിലാക്കി. അനുവിന് പ്രേക്ഷകർക്ക് ഇടയിൽ നെഗറ്റീവ് ഇമേജാണെന്ന് കരുതിയാണ് ശൈത്യ തന്റെ സുഹൃത്തിനെ തള്ളി പറഞ്ഞതെന്നാണ് പ്രേക്ഷകർ പറയുന്നത്. എലിമിനേഷനിൽ നിന്നും ഈ ആഴ്ച രക്ഷപ്പെട്ട് നിൽക്കുകയാണ് ശൈത്യ. ശൈത്യ പുറത്താകുമെന്ന് പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നതാണ്. കാരണം ബിബി ഹൗസിൽ ശൈത്യ അത്ര ആക്ടീവ് അല്ല. ആ വീട്ടിൽ ഒരു കണ്ടന്റും നൽകാതെ നിൽക്കുന്ന ശൈത്യ മൂന്നാം ആഴ്ചയിലേക്ക് കടന്നിട്ടുണ്ടെങ്കിൽ അത് അനുമോളുടെ ഫാൻസിന് സപ്പോർട്ട് കൊണ്ട് മാത്രമാണെന്നും ചിലർ അഭിപ്രായപ്പെടുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല് സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.