ബിഗ് ബോസ് സീസൺ 7 അവസാനിക്കാൻ ഇനി വെറും നാലാഴ്ചകൾ മാത്രമാണുള്ളത്. സൗഹൃദങ്ങളും ബന്ധങ്ങളുമൊക്കെ മാറി മറിയുന്ന കാഴ്ചയാണ് ഇപ്പോൾ ബിബി വീട്ടിൽ കാണാൻ കഴിയുന്നത്. വീട്ടിലെ ഏറ്റവും മനോഹരമായ ഒരു കൂട്ടുകെട്ടായിരുന്നു ഷാനവാസ്, ആദില നൂറയുടേത്. ആങ്ങളയും പെങ്ങളൂട്ടികളുമായി നടക്കുകയായിരുന്നു മൂന്ന് പേരും. എന്നാൽ കഴിഞ്ഞ വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ വന്ന് ഷാനവാസിനെ പൊരിച്ചതോടെ ആദിലയും നൂറയും ഷാനവാസിനോട് അകലം പാലിക്കാൻ തുടങ്ങി കഴിഞ്ഞു.
അതിന് തെളിവാണ് കഴിഞ്ഞ ദിവസം നടന്ന വഴക്ക്. നോമിനേഷനുമായി ബന്ധപ്പെട്ടാണ് ആദിലയും ഷാനവാസും തമ്മിൽ കൊമ്പുകോർത്തത്. ഇതലേക്ക് പിന്നീട് നൂറയും ചേരുകയായിരുന്നു. ആര്യനെ നോമിനേറ്റ് ചെയ്തത് ആദില ആണോ എന്നായിരുന്നു ഷാനവാസിന് അറിയേണ്ടിയിരുന്നത്. എന്നാൽ താൻ അല്ല ആര്യനെ നോമിനേറ്റ് ചെയ്തതെന്നായിരുന്നു ആദില പറഞ്ഞത്. മറ്റൊരാളെയാണ് താൻ നോമിനേറ്റ് ചെയ്തതെന്നും അത് നിങ്ങളോട് പറയേണ്ട കാര്യമില്ലെന്നും ആദില പറയുന്നുണ്ട്. ഇതാണ് ഷാനവാസിനെ ചൊടിപ്പിച്ചത്.
Also Read: Pet Detective: ക്ലീൻ U സർട്ടിഫിക്കറ്റുമായി 'പെറ്റ് ഡിറ്റക്ടീവ്'; ഒക്ടോബർ 16ന് എത്തുന്നു
"നീ ഇപ്പോ എന്നോട് പറഞ്ഞ കള്ളം ഇല്ലേ. അത് നീ കുറച്ചു നാളായി കളിച്ചു കൊണ്ടിരിക്കുന്നുണ്ട്. നീയൊക്കെ വെയ്റ്റ് ചെയ്യ്. സമയമുണ്ട്. എന്റെ മനസിൽ കൊണ്ടു നടന്ന ഇമോഷൻസിനെ മുതലെടുത്തവരാണ്. പച്ചക്കള്ളം ആണ് ഇവര് പറയുന്നത്. നിന്റെ നാടകം പൊളിഞ്ഞു. ഇനി കൂടുതൽ എന്റെ മുന്നിൽ കിടന്ന് കളിക്കണ്ട. വെയ്റ്റ് ചെയ്യ് നീയൊക്കെ. വയറ് നിറച്ച് തരുന്നുണ്ട്", എന്നെല്ലാമാണ് ഷാനവാസ് ആദിലയോടായി പറഞ്ഞത്.
ഷാനവാസിന്റെ എടീ, പോടീ വിളിക്കെതിരെയും ആദില പ്രതികരിച്ചിരുന്നു. "എടീ, പോടീ എന്ന് വിളിക്കരുതെന്ന് പറഞ്ഞിട്ടുണ്ടെന്നും നിങ്ങളുടെ മെയിൽ ഷോവനിസം ഇവിടെ അല്ല പുറത്ത് കാണിച്ചാൽ മതിയെന്നും ആദില പറഞ്ഞു. ഏത് തരമാണ് നീയൊക്കെയെന്ന് ഇപ്പോൾ മനസിലായി എന്ന് ഷാനവാസ് മറുപടി കൊടുത്തു. നിങ്ങള് പറയുന്നത് ശരിയാണെന്ന് എല്ലാവരും വിചാരിക്കട്ടെ. ഇവിടെയുള്ള മൂന്ന് നാല് ആൾക്കാരല്ലല്ലോ ഞാൻ മെയിൽ ഷോവനിസ്റ്റ് ആണെന്ന് തീരുമാനിക്കുന്നത്", എന്ന് ഷാനവാസും പറഞ്ഞു.
"ഏത് തരം എന്ന് നിങ്ങൾ എന്താ ഉദ്ദേശിച്ചതെന്ന് ആദില ചോദിച്ചു. ഞാൻ ക്യാപ്റ്റനായപ്പോൾ ഭരിക്കാൻ വന്നല്ലോ. പെണ്ണുങ്ങളായാലൊരു ഭരണം. ഞാനും അനീഷ് ഏട്ടനുമായി സംസാരിക്കുമ്പോൾ വാല് പോലെ വരുവ സംസാരിക്കാൻ. നാണമില്ലാതെ. നാണമില്ലാത്തവർ", എന്നും ആദില പറയുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









