)
Bigg Boss Malayalam Season 7: മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനായ നടനാണ് ഷാനവാസ്. സീത, കുങ്കുമപ്പൂവ് ഇനീ സീരിയലിലൂടെയാണ് ഷാനവാസ് പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ചത്. നിലവിൽ ബിഗ് ബോസ് മലയാളം സീസൺ 7 ലെ ഒരു മത്സരാർത്ഥിയാണ് ഷാനവാസ്. സീതയിലെ ഇന്ദ്രനെ ഏറെ സ്നേഹിച്ച പ്രേക്ഷകർ ഷാനവാസ് ബിഗ് ബോസ് മലയാളത്തിലെ ഈ സീസണിൽ ഉണ്ടെന്നറിഞ്ഞപ്പോൾ വലിയ സന്തോഷത്തിലായിരുന്നു.
എന്നാൽ പ്രേക്ഷകരെ ഒന്നടങ്കം നിരാശപ്പെടുത്തിക്കൊണ്ട് ഷാനവാസിന്റെ ഭാഗത്തു നിന്നും കഴിഞ്ഞ ദിവസം ഉണ്ടായ ഒരു പ്രസ്താവനയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. നോമിനേഷൻ വേളയിൽ സഹമത്സരാർത്ഥിയും മോഡലുമായ ജിസേൽ തക്രാലിനെ കുറിച്ചുള്ള ഷാനവാസിന്റെ പ്രസ്താവന പ്രേക്ഷകരെ അമ്പരപ്പിച്ചിരിക്കുകയാണ്. ജിസേലിന്റെ വസ്ത്രധാരണം കേരള സംസ്കാരത്തിന് യോജിച്ചതല്ലെന്നും അതിനാൽ താൻ നോമിനേറ്റ് ചെയ്യുന്നുവെന്നുമാണ് ഷാനവാസ് പറഞ്ഞത്. ഈ വാക്കുകൾ പ്രേക്ഷകരേയും ചൊടിപ്പിച്ചിരിക്കുകയാണ്. അതിനു കാരണം വസ്ത്രധാരണമൊക്കെ തികച്ചും വ്യക്തിപരമായ കാര്യമാണ് എന്നത് തന്നെയാണ്. ഒരാൾ എന്ത് ധരിക്കണം? എന്ത് ധരിക്കണ്ട? എന്നെല്ലാം അയാളുടെ തന്നെ തീരുമാനമാണ്.
ഷാനവാസിന്റെ ഈ പ്രസ്താവനയിലൂടെ വലിയ രീതിയിലുള്ള വിഷമര്ശനമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ഷാനവാസിന്റെ ഈ പ്രസ്താവന പുച്ഛമുണ്ടാക്കുന്നു എന്നാണ് പലരും കുറിച്ചിരിക്കുന്നതും. തന്റെ വസ്ത്രധാരണം ഇഷ്ടപ്പെടാത്തവർ ഹൗസിലുണ്ടെന്ന് ജിസേലിനും നേരത്തെ മനസ്സിലായിട്ടുണ്ട്. അതിന് കുറിച്ച് ജിസിൽ നിവിനുമായി സംസാരിച്ചിട്ടുമുണ്ട്.
നോമിനേഷനു ശേഷവും ഷാനവാസ് ജിസിലിനോട് വസ്ത്രധാരണത്തെ കുറിച്ച് സംസാരിച്ചിരുന്നു. ജിസേൽ വെൽ ഡ്രസിങ് ചെയ്താൽ നന്നായിരിക്കുമെന്നും ഇതൊരു ഷോയാണെന്നും കാണുന്നത് മലയാളികളാണെന്നും താൻ പറയുന്നത് ജിസേലിന്റെ നല്ലതിനാണെന്നും ആ അർത്ഥത്തിൽ പറഞ്ഞത് എടുത്താമതിയെന്നുമാണ് ഷാനവാസ് പറഞ്ഞത്. ഷാനവാസിന്റെ വാക്കുകളെ നല്ല അർത്ഥത്തിൽ തന്നെയാണ് ജിസേലും എടുത്തത് അതുകൊണ്ടായിരിക്കാം തർക്കിക്കാനും പോകാത്തത്. ഷാനവാസിന്റെ പ്രസ്താവന വൈറലായതിനു ശേഷം വിമർശനം നേരിടുന്നത് ഷാനവാസ് തന്നെയാണ് എന്നതാണ് ശ്രദ്ധേയം. നോമിനേഷൻ ശേഷം കൂടുതൽ സപ്പോർട്ടാണ് ജിസേലിന് ലഭിക്കുന്നത്. ശരിക്കും പറഞ്ഞാൽ ഷാനവാസിന്റെ വാക്കുകൾ ജിസേലിന് ഉപകാരപ്പെട്ടേക്കുമോ എന്ന് കാത്തിരുന്നു കാണാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.