)
ബിഗ് ബോസ് സീസൺ 7 50 ദിവസം പിന്നിട്ടു കഴിഞ്ഞു. മത്സരങ്ങളും കടുക്കുകയാണ്. ഓരോ ആഴ്ചയിലും ഒന്നോ അതിലധികമോ മത്സരാർത്ഥികൾ വീട്ടിൽ നിന്നും എവിക്ട് ആകുന്നു. ഒട്ടും പ്രതീക്ഷിക്കാത്തവർ ആണ് പലപ്പോഴും വീട്ടിൽ നിന്ന് പോകുന്നതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
ഇക്കഴിഞ്ഞ ആഴ്ച ഫാമിലി വീക്ക് ആയിരുന്നു. ഓരോ മത്സരാർത്ഥിയുടെയും വീട്ടുകാർ അടുപ്പമുള്ളവർ ബിഗ് ബോസ് വീട്ടിലേക്ക് വന്ന ആഴ്ചയായിരുന്നു കടന്നുപോയത്. വളരെ രസകരമായ ദിവസങ്ങളായിരുന്നു ഇത്. വീട്ടുകാർ വന്ന് ഹിന്റുകൾ മറ്റും കൊടുക്കുകയും പലരും തങ്ങളുടെ ഗെയിം സ്ട്രാറ്റജി മാറ്റിയിരിക്കുകയാണ്. മത്സരം കൂടുതൽ മുറുകുകയാണ്.
ഇനി നാളെയും മറ്റെന്നാളും വീക്കെൻഡ് എപ്പിസോഡുകളാണ്. മോഹൻലാൽ വരുന്ന ദിവസം. ഈ ആഴ്ചയിലെ വിശേഷങ്ങളെല്ലാം അവതാരകനായ മോഹൻലാൽ മത്സരാർത്ഥികളോട് ചോദിക്കുകയും അവിടെ നടന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും ചെയ്യും. അതിനൊപ്പം തന്നെ എവിക്ഷനും ഉണ്ടാകും. ഈ ആഴ്ച ആര്, അല്ലെങ്കിൽ ആരൊക്കെ പുറത്തുപോകും എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. ആദില, നൂറ, അനുമോൾ, നെവിൻ, ജിസേൽ, ഒനീൽ, ലക്ഷ്മി, സാബുമാൻ എന്നിവരാണ് ഇത്തവണ നോമിനേഷനിൽ ഉള്ളത്.
വീക്കെൻഡ് എപ്പിസോഡുകളുടെ ഷൂട്ട് കഴിഞ്ഞതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതുകൊണ്ട് തന്നെ എവിക്ഷനും കഴിഞ്ഞിരിക്കുന്നതായാണ് വിവരം. രണ്ട് പേർ എവിക്ട് ആയെന്നാണ് സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ വരുന്ന റിപ്പോർട്ട്. ഒനീൽ, ജിസേൽ എന്നിവരാണ് ഈ ആഴ്ച വീട്ടിൽ നിന്നും പുറത്തുപോകുന്നതെന്നാണ്. ആര്യനുമായുള്ള വിഷയത്തിന്റെ പുറത്താണോ ജിസേലിനെ പുറത്താക്കിയതെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ശനി, ഞായർ ദിവസങ്ങളിലെ എപ്പിസോഡുകൾ കഴിയുമ്പോൾ കൃത്യമായി അറിയാം ആരൊക്കെയാണ് പുറത്തുപോയതെന്ന്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.