)
കഴിഞ്ഞ ദിവസത്തെ ബിഗ് ബോസ് വീട്ടിലെ ചില വഴക്കിനിടെയുണ്ടായ സംസാരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആകെ ചർച്ചയായിരിക്കുന്നത്. നൂദില ചെപ്പൽസ് എന്ന വീക്ക്ലി ടാസ്കിന് ശേഷം അക്ബറും ലക്ഷ്മിയും തമ്മിലുണ്ടായ വഴക്കിനിടെയാണ് സംഭവം. ടാസ്കിനിടെ അക്ബർ സമയം കളഞ്ഞുവെന്നാണ് നൂറ പറഞ്ഞത്. നൂദില ചെപ്പൽസ് ഫാക്ടറിയുടെ ഉടമയായിട്ടായിരുന്നു നൂറ അഭിനയിച്ചത്. തൊഴിലാളികളുടെ യൂണിൻ ലീഡറായിരുന്നു അക്ബർ. ഇരുവരും അവരവരുടെ കഥാപാത്രങ്ങൾ ഭംഗിയായി ചെയ്തു. നല്ലപോലെ പണിയെടുക്കുന്നവർക്ക് പാരിതോഷികമായി നൂറ കോയിൻ കൊടുത്തു. എന്നാൽ ടാസ്കിനൊടുവിൽ നൂറ അക്ബറിന് കോയിൻ നൽകിയില്ല.
ടാസ്ക് പൂർത്തിയായതിന് ശേഷം ഇത് സംബന്ധിച്ച് ഹൗസിൽ ചർച്ച നടന്നു. തുടക്കത്തിൽ ആദിലയ്ക്കും ലക്ഷ്മിക്കും നൂറ കോയിൻ നൽകിയിരുന്നില്ല. പിന്നീട് അക്ബർ പറഞ്ഞതിന് ശേഷമാണ് ഇത് നൽകിയത്. ഇത് ആദില ചോദ്യം ചെയ്തു. ഈ സമയം എല്ലാം കേട്ടിരിക്കുകയായിരുന്നു അക്ബർ. പിന്നാലെ ടാസ്കിനിടെ അക്ബർ സമയം കളഞ്ഞു എന്ന നൂറയുടെ പ്രസ്താവനയാണ് അക്ബറിനെ ചൊടിപ്പിച്ചത്.
ഈ വഴക്ക് പിന്നീട് ലക്ഷ്മിയും അക്ബറും തമ്മിലുള്ള വാക്കേറ്റത്തിലേക്കാണ് നീങ്ങിയത്. അക്ബർ സമയം കളഞ്ഞുവെന്ന് ലക്ഷ്മിയും പറഞ്ഞു. വേറെ ആർക്കും പ്രശ്നമില്ലല്ലോ, നിനക്കെന്താ എന്ന അക്ബറിന്റെ ചോദ്യത്തിന് പിന്നാലെയുള്ള ലക്ഷ്മിയുടെ മറുപടിയാണ് ചർച്ചയാകുന്നത്. വാക്കേറ്റം മുറുകിയപ്പോൾ ലക്ഷ്മി ആദിലയെയും നൂറയെയും അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങളാണ് നടത്തുകയായിരുന്നു. അവരുടെ സപ്പോർട്ട് വാങ്ങികൊണ്ട് ബിഗ് ബോസ് വീട്ടിൽ നിൽക്കാൻ തക്കവണ്ണം ഉളുപ്പില്ലായ്മ തനിക്ക് ഇല്ലെന്നായിരുന്നു ലക്ഷ്മിയുടെ പരാമർശം.
ലക്ഷ്മി പറഞ്ഞത്:
"ഇവിടെ സമൂഹത്തിലിറങ്ങി ജീവിക്കാൻ ഇവളുമാർക്കൊന്നും പറ്റത്തില്ല, അവരുടെ സപ്പോർട്ട് വാങ്ങി നിൽക്കാൻ എനിക്കത്ര ഉളുപ്പില്ലായ്മയില്ല, ജോലി ചെയ്ത് തന്നതാനെ നിൽക്കുന്ന രണ്ട് പേരായിരുന്നേൽ റെസ്പെക്ട് ചെയ്തേനെ, അങ്ങനെയൊന്നും നിൽക്കുന്നവരല്ല, നിന്റെയൊന്നും വീട്ടിലേക്ക് പോലും കേറ്റാത്തവൾമാരാ, എന്നിട്ട് അവരുടെ സപ്പോർട്ടിന് വേണ്ടി നടക്കുന്നു..."
എന്നാൽ വളരെ പെട്ടെന്നുള്ള പ്രതികരണമായത് കൊണ്ട് ഇത് ഹൗസിലുള്ളവരാരും അത്ര ശ്രദ്ധിച്ചില്ല എന്ന് വേണം മനസിലാക്കാൻ. കാരണം ഒരാൾ പോലും ഇതിനെ കുറിച്ച് സംസാരിച്ചിട്ടില്ല. ലക്ഷ്മി പറയുന്നതിനിടെ ആദിലയുടെ ക്ലോസ് അപ്പ് ഷോട്ട് കാണിക്കുന്നുണ്ടായിരുന്നു. ഏതായാലും പ്രേക്ഷകരുടെ ഭാഗത്ത് നിന്നും വലിയ വിമർശനമാണ് ലക്ഷ്മിക്ക് നേരെ ഉയരുന്നത്. വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ ഇക്കാര്യം ചോദ്യം ചെയ്യണമെന്നും ലക്ഷ്മിക്കെതിരെ ബിഗ് ബോസ് നടപടി സ്വീകരിക്കണമെന്നുമാണ് പ്രേക്ഷകരുടെ അഭിപ്രായം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.