ഒരു ദിവസം കൂടി കഴിഞ്ഞാൽ ബിഗ് ബോസ് മലയാളം സീസൺ 7ന്റെ ഫിനാലെയാണ്. വിജയി ആരെന്ന് അറിയാൻ ഒരു ദിവസം കൂടിയാണ് ബാക്കിയുള്ളത്. മുൻപത്തെ സീസണുകളിലെ പോലെ ആരായിരിക്കും വിജയിക്കുക എന്ന് ഇപ്പോഴും പറയാൻ പറ്റാത്ത സാഹചര്യമാണുള്ളത്. വോട്ടുകൾ പ്രകാരം നോക്കുമ്പോൾ അനുമോൾ, അനീഷ് എന്നിവർക്കാണ് സാധ്യത കൂടുതൽ.
അതിനിടെ ഇന്ന് മിഡ് വീക്ക് എവിക്ഷൻ നടക്കാൻ പോകുകയാണ്. നിലവിലുള്ള ആറ് പേരിൽ നിന്ന് ഒരാൾ കൂടി പുറത്തുപോകും. ടോപ് 5 ആരൊക്കെ എന്ന് ഇന്ന് അറിയാൻ കഴിയും. കഴിഞ്ഞ ദിവസം ആദില എവിക്ട് ആയിരുന്നു. പിന്നാലെയാണ് അടുത്ത എവിക്ഷൻ നടക്കാൻ പോകുന്നത്. ഷാനവാസ്, അനുമോൾ, നെവിൻ, അനീഷ്, നൂറ, അക്ബർ ഖാൻ എന്നിവരാണ് നിലവിലുള്ള മത്സരാർത്ഥികൾ. ഇവരിൽ നിന്ന് ഒരാൾ ഇന്ന് പുറത്താകും.
അതേസമയം ബിഗ് ബോസിന്റെ ഫിനാലെ വീക്ക് വളരെ സംഭവ ബഹുലമായിരുന്നു. അനുമോളെ ലക്ഷ്യം വെച്ച് എത്തിയ മുൻ മത്സരാർത്ഥികൾ വീട്ടിൽ വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. അനുവിനെതിരെ ശൈത്യ, ബിൻസി തുടങ്ങിയവർ പൊട്ടിത്തെറിച്ചത് പലപ്പോഴായി നമ്മൾ കണ്ടിരുന്നു. അനുവിന് നെഗറ്റീവ് ഉണ്ടാക്കാനായാണ് ഇവരെല്ലാം തന്നെ റീഎൻട്രി നടത്തിയത്. എന്നാൽ ഇവർ ഉണ്ടാക്കിയ പ്രശ്നങ്ങൾ മൂലം അനുമോൾക്ക് കൂടുതൽ സപ്പോർട്ട് ലഭിച്ചുവെന്ന് തന്നെ പറയാം. അനുമോൾക്കെതിരെ ആദില പറഞ്ഞതും ബിഗ് ബോസ് വീട്ടിൽ വലിയ പ്രശ്നങ്ങൾക്കാണ് വഴിവെച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









