)
ബിഗ് ബോസ് സീസൺ 7ന്റെ രണ്ടാമത്തെ ആഴ്ചയും അവസാനിക്കുകയാണ്. ഇന്ന് വീക്കെൻഡ് എപ്പിസോഡ് ആണ്. മോഹൻലാൽ എത്തുന്ന ഇന്ന് എന്തൊക്കെ സംഭവിക്കും എന്നറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഇക്കഴിഞ്ഞ ആഴ്ചയിലെ വഴക്കുകളും പ്രശ്നങ്ങളുമെല്ലാം മോഹൻലാൽ ചർച്ച ചെയ്യുന്നത് കാണാൻ പ്രേക്ഷകർക്ക് ആകാംക്ഷയുണ്ട്. അതിനൊപ്പം തന്നെ ഈ ആഴ്ച ആരാണ് അല്ലെങ്കിൽ ആരൊക്കെയാണ് പുറത്തുപോകുന്നതെന്ന് അറിയാൻ ഓഡിയൻസ് കാത്തിരിക്കുകയാണ്.
11 പേരാണ് ഇത്തവണ നോമിനേഷനിൽ വന്നിരിക്കുന്നത്. ഷാനവാസ്, അനുമോൾ, ജിസേൽ, ആര്യൻ, അക്ബർ, ശൈത്യ, ആർജെ ബിൻസി, ആദില-നൂറ, ബിൻസി, നെവിൻ, അപ്പാനി ശരത്ത് എന്നിവരാണ് ഇക്കുറി നോമിനേഷനിലുള്ള ആളുകൾ. ഇവരിൽ ആരൊക്കെയാണ് ഈ വീക്കിൽ പുറത്തുപോകുക എന്ന് ഇന്നും നാളെയുമായി അറിയാൻ സാധിക്കും.
ചില ഓൺലൈൻ വോട്ടിംഗ് കണക്കുകൾ പ്രകാരം ശൈത്യയ്ക്കും ബിൻസിക്കുമാണ് ഏറ്റവും കുറവ് വോട്ടുകൾ ലഭിച്ചിരിക്കുന്നത്. എന്നാൽ ബിഗ് ബോസിന്റെ അൺഒഫീഷ്യൽ വോട്ടിംഗ് സൈറ്റുകളിൽ നിന്നും സോഷ്യൽ മീഡിയ പേജുകളിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഇന്ന് എവിക്ട് ആകുന്നത് ആർജെ ബിൻസിയാണ്. വോട്ടിംഗിൽ ഏറ്റവും പിന്നിൽ നിന്ന് ബിൻസി എവിക്ട് ആയതായാണ് സോഷ്യൽ മീഡിയ പേജുകളിൽ അടക്കം വരുന്ന റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.