)
Bigg Boss Malayalam Season 7: ബിഗ് ബോസ് മലയാളം സീസൺ 7 ഗംഭീരമായി മുന്നേറുകയാണ്. ബിഗ് ബോസിനുള്ളിൽ മത്സാർത്ഥികൾ എന്തൊക്കെ കണക്കുകൂട്ടി മുന്നേറിയാലും അത് പുറത്ത് അവർ വിചാരിക്കുന്ന രീതിയിലായിരിക്കില്ല പ്രതിഫലിക്കുന്നത്. അതുകൊണ്ടാണ് ചില എവിക്ഷനുകൾ ഏവരെയും ഞെട്ടിപ്പിക്കുന്നതും.
അത്തരത്തിലുള്ള ഒരു എവിക്ഷനാണ് ഇപ്പോൾ ആർജെ ബിൻസിയുടെ കാര്യത്തിൽ നടന്നിരിക്കുന്നത്. പലപ്പോഴും പോയിന്റുകള്‍ വളരെ കൃത്യമായി അവതരിപ്പിച്ച ബിന്‍സി പുറത്തു പോകുമ്പോള്‍ അത്ര ആക്റ്റീവ് അല്ലാത്ത പലരും ഷോയില്‍ തുടരുന്നു എന്നത് പ്രേക്ഷകരേയും ഞെട്ടിപ്പിക്കുന്നു എന്നത് മറ്റൊരു സത്യം. എവിക്റ്റായ ബിൻസിയുടെ ഒരു പ്രവചനമാണ് സോഷ്യൽ മീഡിയയിലെ സംസാര വിഷയം. അത് മറ്റൊന്നുമല്ല, സീസൺ 7 ലെ കപ്പ് ആര് കൊണ്ടുപോകും? എന്നതാണ് ബിൻസി നിലവിൽ പ്രവചിച്ചിരിക്കുന്നത്.
എവിക്ഷന് ശേഷം ചാനലിന് നൽകിയ അഭിമുഖത്തിനാണ് ബിൻസിയുടെ പ്രവചനം. ഈ സീസണിലെ വിജയി ആരാകും? എന്ന ചോദ്യത്തിന് ആദ്യം പറഞ്ഞത് അപ്പാനി ശരത്ത് എന്നാണ് രണ്ടാമത് പറഞ്ഞത് അക്ബറിന്റേയും. ബിൻസിയ്ക്ക് ബിഗ് ബോസ് ഹൗസിൽ കൂടുതൽ അടുപ്പം അപ്പാനിയോടായിരുന്നു. അതുകൊണ്ടുതന്നെ എവിക്ഷൻ സമയത്ത് ബിൻസി കൂടുതൽ വൈകാരികമായി യാത്ര പറഞ്ഞതും അയാളോടായിരുന്നു. എന്തായാലും ബിഗ് ബോസ് സീസൺ 7 കപ്പ് ആര് കൊണ്ടുപോകും എന്നത് നമുക്ക് കാത്തിരുന്നു കാണാം...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.