)
ബിഗ് ബോസ് മലയാളം സീസണ് 7 പത്താം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ഇക്കഴിഞ്ഞ വീക്കെൻഡ് എപ്പിസോഡിൽ രണ്ട് പേർ കൂടി വീട്ടിൽ നിന്ന് പുറത്തായിരുന്നു. ഒനീൽ സാബുവും ജിസേലുമാണ് ബിഗ് ബോസ് വീട്ടിൽ നിന്നും 9ാം ആഴ്ചയിൽ പുറത്തായത്. ഒട്ടും പ്രതീക്ഷിക്കാത്തവർ ആണ് പലപ്പോഴും ആ വീട്ടിൽ നിന്നും പുറത്തായിട്ടുള്ളത്. ഇപ്പോൾ ജിസേലിന്റെ എവിക്ഷനിലും അങ്ങനെയാണ് പ്രേക്ഷകർ പറയുന്നത്. നല്ലൊരു ഗെയിമറായ ജിസേലിനെ പുറത്താക്കിയതിനെതിരെയാണ് പലരും ഇപ്പോൾ സംസാരിക്കുന്നത്.
പാതി മലയാളിയും മോഡലും നടിയുമായ ജിസേല്‍ തക്രാള്‍ മലയാളി പ്രേക്ഷകർക്കിടയിൽ ഇതിനോടകം നല്ലൊരു സ്ഥാനം നേടിയെടുത്തിട്ടുണ്ട്. സീസണിലെ ഏറ്റവും നല്ല മത്സരാർത്ഥികളിൽ ഒരാളായിരുന്നു ജിസേൽ. ജിസേലിന്റെ എവിക്ഷന് പിന്നാലെ ഹൗസിലുള്ള പലരും കരയുന്നുണ്ടായിരുന്നു. ആര്യൻ ആയിരുന്നു കൂടുതൽ സങ്കടം. കാരണം ജിസേലും ആര്യനും അത്രയും നല്ല സുഹൃത്തുക്കളായിരുന്നു. പുറത്തിറങ്ങിയതിന് ശേഷം ഈ സീസണിലെ വിജയി ആരെന്ന ചോദ്യത്തിന് ജിസേൽ നൽകിയ മറുപടി ഇങ്ങനെ...
അക്ബർ ആയിരിക്കും ബിഗ് ബോസ് സീസൺ 7ലെ വിന്നർ എന്നാണ് ജിസേൽ പറയുന്നത്. അക്ബര്‍ ഒരു തനി മലയാളി ആണ്. അക്ബറിന് കോണ്ടെന്റ് എപ്പോഴും നല്‍കണമെന്ന് അറിയാം. അതുകൊണ്ട് തന്നെ കോണ്ടെന്റ് ഇല്ലെങ്കിൽ അത് അവൻ ഉണ്ടാക്കും എന്നാണ് ജിസേൽ ഇതിന് കാരണമായി പറഞ്ഞത്. കൂടാതെ ബിഗ് ബോസിന് അക്ബറിനെ കുറച്ച് കൂടുതല്‍ ഇഷ്ടമാണെന്നും ജിസേൽ പറഞ്ഞു. ചിലപ്പോള്‍ ഷാനവാസും കപ്പ് ഉയര്‍ത്താൻ സാധ്യതയുണ്ട്. പക്ഷേ ഹൃദയത്തോട് ചോദിച്ചാല്‍ ആര്യന് വിജയിക്കണമെന്നാണ് ഞാന്‍ പറയുകയെന്നും ജിസേൽ പറഞ്ഞു. ഇനി അനീഷ് വിജയിച്ചാല്‍ അത് ജനങ്ങള്‍ക്കെല്ലാം ഇഷ്ടപ്പെടും. കാരണം ഒരു കോമണ്‍ മാന്‍ വന്ന് ഇത്ര വലിയ ഷോ ജയിച്ചാല്‍ അദ്ദേഹത്തെ സമ്മതിച്ചേ മതിയാവൂ. അത് അയാളുടെ കഴിവാണെന്നും ജിസേല്‍ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.