)
Bigg Boss Malayalam Season 7: ബിഗ് ബോസ് മലയാളം സീസൺ 7 രണ്ടാം വാരം നല്ല രീതിയിൽ മുന്നേറുന്നതിനിടയ്ക്കാണ് മുൻപെങ്ങും ഇത്ര പെട്ടെന്ന് കൊണ്ടുവരാതിരുന്ന മിഡ് വീക്ക് എവിക്ഷൻ എത്തിയത്. ഇതിൽ 6 മത്സരാർത്ഥികൾ ഉൾപ്പെട്ടിട്ടുണ്ട്. ഇതോടെ രേണു സുധി ഷോ വിട്ടേക്കുമോ? എന്ന തരത്തിലുള്ള സംശയങ്ങൾ വരുന്നുണ്ട്.
മിഡ് വീക്ക് എവിക്ഷനിൽ 6 പേരിൽ രണ്ടുപേർ വ്യാഴാഴ്ചയ്ക്കുള്ളിൽ പുറത്താകും എന്നാണ് റിപ്പോർട്ട്. ലിസ്റ്റിലുള്ളത് രേണു സുധി, ഒനീൽ സാബു, റെന ഫാത്തിമ, അനീഷ്, കലാഭവൻ സരിഗ, ശാരിക കെ ബി എന്നിവരാണ്. ഇവരുടെ എവിക്ഷൻ നടക്കുന്നത് ഷോയിലെ ഇവരുടെ പെർഫോമൻസ് അനുസരിച്ചിരിക്കും എന്നാണ് റിപ്പോർട്ട്. ഇതിനിടയിൽ രേണു സുധി ഷോയിൽ തുടരാൻ താത്പര്യമില്ലെന്ന് പറഞ്ഞതായും റിപ്പോർട്ടുണ്ട്. ആരോഗ്യ പ്രശ്നങ്ങളാണ് ഇതിന് കാരണമായി രേണു പറയുന്നത് എന്നാണ് റിപ്പോർട്ട്. പക്ഷെ തുടക്കം മുതലേ ബിഗ് ബോസ് ഷോയിൽ രേണു വലിയ താല്പര്യം കാണിച്ചിട്ടില്ലെന്നും റിപ്പോർട്ടുണ്ട്. പല ടാസ്കുകളിലും രേണുവിനെ നമുക്ക് വലിയ ആക്റ്റീവ് ആയിട്ട് കാണാൻ സാധിക്കുന്നില്ല.
സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്ന സമയത്താണ് രേണു ബിഗ് ബോസിലേക്ക് എത്തിയത് എന്നത് ശ്രദ്ധേയം. അതുതന്നെയാണ് രേണുവിനെ ബിഗ് ബോസിലേക്ക് കൊണ്ടുവരാനും കാരണം. കഴിഞ്ഞ ആഴ്ച ബിഗ് ബോസിലെ ചൂടേറിയ ചർച്ച രേണുവിനെ കുറിച്ച് തന്നെയായിരുന്നു. എന്നാൽ നിലവിൽ രേണുവിന്റെ സ്പേസ് നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ് എന്നുവേണം പറയാൻ. മിനിറ്റുകൾക്കുള്ളിൽ പ്രശ്നങ്ങൾ ക്രിയേറ്റ് ചെയ്യുന്ന നിരവധിപേർ നിലവിൽ ഹൗസിനുള്ളിലുണ്ട്.
രേണു തന്റെ മരിച്ചുപോയ ഭർത്താവിന്റെ പേരിൽ സ്കോർ ചെയ്യാമെന്നും പ്രേക്ഷകരെ തന്നിലേക്ക് അടുപ്പിക്കാൻ എന്നൊക്കെ വിചാരിച്ചാണ് വന്നതെന്നൊക്കെയാണ് പ്രേക്ഷകർ പറയുന്നത്. എന്നാൽ ഇതൊന്നും ഇവിടെ വിലപോകുന്നില്ല. ആഴ്ച രണ്ട് തികയുന്നതിന് മുൻപേ കട്ട കലിപ്പിലാണ് ബിഗ് ബോസ് മുന്നേറുന്നത് തന്നെ. അപ്പോൾ പിന്നെ സെന്റിമെന്റ എവിടെ വർക്ക്ഔട്ട് ആകാനാ എന്നാണ് റിപ്പോർട്ട്. എന്തായാലും രേണു സുധി പൊരുതി നിൽക്കുമോ അതോ സ്വയം തോൽവി ഏറ്റെടുത്ത പിൻവാങ്ങുമോ? എന്നൊക്കെ നമുക്ക് കാത്തിരുന്നു കാണാം...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.