)
ബിഗ് ബോസന്റെ ഏഴാം സീസണ് ആരംഭിച്ചത് ഇന്നലെയാണ്. ഈ സീസണിലെ ആദ്യ ക്യാപ്റ്റനായി അനീഷ്. സീസൺ ആരംഭിച്ച് ആദ്യ ദിനം തന്നെ ആദ്യ ക്യാപ്റ്റനെ തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യദിനം തന്നെ വെറുപ്പിക്കൽ എന്ന അഭിപ്രായം ഉയർന്ന് മത്സരാർത്ഥിയാണ് അനീഷ്. മറ്റെല്ലാ മത്സരാർത്ഥികളും ക്യാപ്റ്റനാക്കരുതെന്ന് ആവശ്യപ്പെട്ട അനീഷിനെ ഒടുവിൽ ബിഗ് ബോസ് ക്യാപ്റ്റനായി പ്രഖ്യാപിക്കുകയായിരുന്നു.
അഞ്ചാം സീസൺ മുതലാണ് കോമണർ എന്ന കൺസപ്റ്റ് ബിഗ് ബോസിൽ കൊണ്ടുവരുന്നത്. ഒട്ടുംതന്നെ ഫാൻ ഫോളോവിങ് ഇല്ലാതെ പ്രേക്ഷക മനസ്സിൽ സ്ഥാനം പിടിക്കുക എന്നതാണ് കോമണർ നേരിടുന്ന പ്രധാന വെല്ലുവിളി. ബിഗ് ബോസ് ഷോയിൽ ഓരോ ആഴ്ചയിലും ഒരു ക്യാപ്റ്റൻ ഉണ്ടാകും. അയാൾക്ക് ആയിരിക്കും ആ ആഴ്ചയിലെ ബിഗ് ബോസ് അധികാരം.
ഇവർ എവിക്ഷൻ പ്രക്രിയയിൽ നിന്നടക്കം ഒഴിവാകുകയും പ്രത്യേക അധികാരങ്ങൾ ലഭിക്കുകയും ചെയ്യും. ഓരോ ആഴ്ചയിലെയും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവരെ മറ്റ് മത്സരാർത്ഥികൾ ചേർന്ന് തെരഞ്ഞെടുക്കും. ഭൂരിഭാഗം പേരും അനുകൂലിച്ച രണ്ടോ അതിൽ കൂടുതലോ പേർ ക്യാപ്റ്റൻസിക്കായി മത്സരിക്കും. ഇതിൽ ജയിക്കുന്ന ആളാകും ക്യാപ്റ്റൻ. എന്തായാലും ഈ സീസണില്‍ ട്വിസ്റ്റുകള്‍ ധാരാളമുണ്ടാകുമെന്ന് ഉറപ്പാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.