മുംബൈ: നടിയും മോഡലും ബിഗ് ബോസ് താരവുമായ ഷെഫാലി ജരിവാല അന്തരിച്ചു. 42 വയസ്സായിരുന്നു. വെള്ളിയാഴ്ച രാത്രി ഉണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. നടിയെ ഉടന്‍ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Also Read: ജാനകി’ എന്ന പേര് പറ്റില്ല; മാറ്റിയില്ലെങ്കിൽ പ്രദർശനാനുമതി നൽകില്ലെന്ന് സെൻസർ ബോർഡ്
സംഭവത്തെ തുടർന്ന് നടിയുടെ ഭർത്താവും മറ്റ് മൂന്ന് പേരും ചേർന്ന് ഷെഫാലിയെ ബെല്ലെവ്യൂ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി അടിയന്തര വൈദ്യസഹായം നൽകിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Also Read: മേട രാശിക്കാർക്ക് സന്തോഷമേറും, മിഥുന രാശിക്കാർക്ക് പ്രശ്നങ്ങൾ ഏറും, അറിയാം ഇന്നത്തെ രാശിഫലം!
2002ല്‍ പുറത്തിറങ്ങിയ 'കാന്തലഗ' എന്ന മ്യൂസിക് വീഡിയോയിൽ അഭിനയിച്ചതോടെയാണ് ഷെഫാലി പ്രശസ്തയായത്. പിന്നാലെ ബിഗ് ബോസ് 13 സീസണും ഇവരെ താരപദവിയിലേക്ക് ഉയര്‍ത്തി. 2015 ല്‍ നടന്‍ പരാഗ് ത്യാഗിയെ വിവാഹം കഴിച്ചു. ഭര്‍ത്താവിനൊപ്പം 'നാച്ച് ബാലിയേ' എന്ന ഡാന്‍സ് റിയാലിറ്റി ഷോയുടെ 5, 7 സീസണുകളിലും താരം പങ്കെടുത്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.









