ബിജു മേനോനെ നായകനാക്കി വിഷ്‌ണു മോഹൻ എഴുതി സംവിധാനം ചെയ്ത 'കഥ ഇന്നുവരെ' ഒ ടി ടി യിൽ സ്ട്രീമിംഗ് ആരംഭിച്ചു. ആമസോൺ പ്രൈമിലാണ് ചിത്രം ഇപ്പോൾ സ്ട്രീമിംഗ് ചെയ്യുന്നത്.
മേപ്പടിയാന് ശേഷം വിഷ്ണു മോഹൻ കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'കഥ ഇന്നുവരെ'. ഏറെ പുതുമയുള്ള പ്രണയകഥയുമായി സെപ്റ്റംബർ 20നായിരുന്നു ചിത്രം തിയറ്ററുകളിലെത്തിയത്. മൂന്ന് മാസത്തോളം ആവുമ്പോഴാണ് ചിത്രം ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്.
ആമസോൺ പ്രൈമിന് പുറമേ മനോരമ മാക്സിലും ഇന്ത്യയ്ക്ക് പുറത്തുള്ളവര്‍ക്ക് സിംപ്ലി സൗത്ത് എന്ന പ്ലാറ്റ്ഫോമിലൂടെയും ചിത്രം കാണാനാവും.
Read Also: നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷി പി ബാലചന്ദ്ര കുമാർ അന്തരിച്ചു
പ്രശസ്‌ത നർത്തകിയായ മേതിൽ ദേവികയാണ് ചിത്രത്തില്‍ ബിജു മേനോന്‍റെ നായികയായി എത്തിയിരിക്കുന്നത്. മേതിൽ ദേവികയുടെ ആദ്യത്തെ ചിത്രം എന്ന പ്രത്യേകതയും 'കഥ ഇന്നുവരെ'യ്ക്കുണ്ട്.
കുടുംബ പ്രേക്ഷകരും യുവതി യുവാക്കളും ചിത്രത്തെ ഏറ്റെടുത്തിരുന്നു. വേറിട്ടൊരു കഥയും മനോഹരമായ അഭിനയ മുഹൂർത്തങ്ങളും കൈയൊതുക്കമുള്ള സംവിധാനവും ചിത്രത്തെ മികച്ച നിലവാരത്തിൽ എത്തിച്ചിട്ടുണ്ടെന്നായിരുന്നു പ്രേക്ഷകരുടെയും നിരൂപകരുടെയും അഭിപ്രായം.
നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനുശ്രീ, അനു മോഹൻ, സിദ്ധിഖ്, രഞ്ജി പണിക്കർ, കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോർ സത്യ, ജോർഡി പൂഞ്ഞാർ തുടങ്ങിയ പ്രമുഖരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. വിഷ്‌ണു മോഹൻ സ്റ്റോറീസിന്‍റെ ബാനറിൽ വിഷ്ണു മോഹനും, ഒപ്പം ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പിബി, കൃഷ്ണമൂർത്തി എന്നിവരും ചേർന്നാണ് 'കഥ ഇന്നുവരെ' നിർമിച്ചിരിക്കുന്നത്.
ജോമോൻ ടി ജോൺ ഒരുക്കിയ ദൃശ്യങ്ങളും ഷമീർ മുഹമ്മദിന്‍റെ എഡിറ്റിംഗും അശ്വിൻ ആര്യൻ ഒരുക്കിയിട്ടുള്ള പാട്ടുകളുമൊക്കെ സിനിമയുടെ ഹൈലൈറ്റാണ്. പ്രൊഡക്ഷൻ കൺട്രോളർ - റിന്നി ദിവാകർ, പ്രൊഡക്ഷൻ ഡിസൈനർ - സുഭാഷ് കരുൺ, കോസ്റ്റ്യൂംസ് - ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് - സുധി സുരേന്ദ്രൻ, പ്രോജക്‌ട് ഡിസൈനർ- വിപിൻ കുമാർ, വി എഫ് എക്സ് - കോക്കനട്ട് ബഞ്ച്, സൗണ്ട് ഡിസൈൻ - ടോണി ബാബു, സ്റ്റിൽസ് - അമൽ ജെയിംസ്, ഡിസൈൻസ് - ഇല്യൂമിനാർട്ടിസ്റ്റ്, പ്രൊമോഷൻസ് - 10ജി മീഡിയ, പി ആർ ഒ - എ എസ് ദിനേശ്, ആതിര ദിൽജിത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.