കോറോണ പ്രതിരോധം: വീണ്ടും സംഭാവനയുമായി അക്ഷയ്

പി‌എം കെയറിനു പിന്നാലെ മഹാരാഷ്ട്രയ്ക്കാണ് താരം സംഭാവന നൽകിയിരിക്കുന്നത് അതും മൂന്നുകോടി രൂപയാണ് അദ്ദേഹം നല്കിയത്.   

Last Updated : Apr 10, 2020, 04:04 PM IST
കോറോണ പ്രതിരോധം:  വീണ്ടും സംഭാവനയുമായി അക്ഷയ്

മുംബൈ: കോറോണ പ്രതിരോധത്തിന് വീണ്ടും സംഭാവന നൽകി ബോളിവുഡ് താരം അക്ഷയ് കുമാർ രംഗത്ത്. 

പി‌എം കെയറിനു പിന്നാലെ മഹാരാഷ്ട്രയ്ക്കാണ് താരം സംഭാവന നൽകിയിരിക്കുന്നത് അതും മൂന്നുകോടി രൂപയാണ് അദ്ദേഹം നല്കിയത്. 

നേരത്തെ പി‌എം കെയേഴ്സ് ഫണ്ടിലേക്ക് അക്ഷയ് കുമാർ 25 കോടി രൂപ നൽകിയിരുന്നു.  കേന്ദ്ര സർക്കാരിനോടും സർക്കാരിന്റെ പദ്ധതികളുടെ  പ്രചാരണത്തിനും താരം മുൻകൈയെടുത്തിട്ടുണ്ട്.  

സംഭാവനകൾ നല്കുന്നതിൽ മാത്രമാല്ല ഈ സമയത്തുള്ള ബോധവൽക്കരണ പരിപാടികളിലും അക്ഷയ് സജീവമാണ്.  അദ്ദേഹത്തിന്റെ 'മുസ്കുരായേഗാ ഇന്ത്യ' എന്ന സന്ദേശമടങ്ങുന്ന ഗാനവും വൻ ഹിറ്റായി മാറിക്കഴിഞ്ഞു. 

 

 

Trending News