ഇന്ത്യന്‍ സിനിമ നിരോധിച്ച് പാക് വാങ്ങിയത് എട്ടിന്‍റെ പണി?

പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍ സിനിമകള്‍ നിരോധിച്ച പാക്കിസ്ഥാന് കിട്ടിയത് എട്ടിന്‍റെ പണിയെന്ന് ഇന്ത്യന്‍ സിനിമാ പ്രേമികള്‍. 

Updated: Mar 14, 2019, 04:36 PM IST
 ഇന്ത്യന്‍ സിനിമ നിരോധിച്ച് പാക് വാങ്ങിയത് എട്ടിന്‍റെ പണി?

പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍ സിനിമകള്‍ നിരോധിച്ച പാക്കിസ്ഥാന് കിട്ടിയത് എട്ടിന്‍റെ പണിയെന്ന് ഇന്ത്യന്‍ സിനിമാ പ്രേമികള്‍. 

ചലച്ചിത്രം, സീരിയലുകള്‍, ചാനല്‍ ഷോകള്‍ അങ്ങനെ ഇന്ത്യയില്‍ നിന്നുള്ള എല്ലാ വിനോദ ഉപോധികളും പാക് നിരോധിച്ചിരുന്നു. 

എന്നാല്‍, ഇന്ത്യന്‍ വിനോദങ്ങളുടെ അസാന്നിധ്യം പാക്കിസ്ഥാന്‍റെ വരുമാനത്തെ കാര്യമായി തന്നെ ബാധിച്ചിരിക്കുകയാണിപ്പോള്‍ എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. 

വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ മാത്രമാണ് ഒരു വര്‍ഷം പാക്കിസ്ഥാനില്‍ നിര്‍മ്മിച്ച് റിലീസ് ചെയ്യുന്നത്. അതില്‍ നിന്ന് ലഭിക്കുന്നതാകട്ടെ തുച്ഛമായ വരുമാനവും.

ഇന്ത്യന്‍ സിനിമകളില്‍ നിന്നും ലഭിച്ചിരുന്ന വന്‍ തോതിലുള്ള വരുമാനമാണ് പാക്കിസ്ഥാന് ഇപ്പോള്‍ നഷ്ടമായിരിക്കുന്നത്. 

പാക്കിസ്ഥാനിലെ സിനിമാ വ്യവസായം നേടുന്ന വരുമാനത്തിന്‍റെ 70 ശതമാനവും ഇന്ത്യന്‍ സിനിമകളില്‍ നിന്നുള്ളതാണ് എന്നാണ് റിപ്പോര്‍ട്ടുകള് സൂചിപ്പിക്കുന്നത്‍. 

ആ സാഹചര്യത്തിലാണ് പാക്കിസ്ഥാന്‍ ഭരണകൂടം വരുമാനത്തിന്‍റെ സിംഹഭാഗമായ ഇന്ത്യന്‍ സിനിമകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.