അറ്റ്ലി അല്ലു അർജുൻ ചിത്രത്തിൽ ജോയിൻ ചെയ്ത് ദീപിക പദുക്കോൺ. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നപ്പോൾ മുതൽ പ്രേക്ഷകർ വലിയ ആകാംക്ഷയിലാണ്. ഈ ബ്രഹ്മാണ്ഡ ചിത്രത്തിലേക്ക് ബോളിവുഡ് താരറാണി ദീപിക പദുക്കോൺ കൂടിയെത്തിയപ്പോൾ പ്രേക്ഷകരുടെ ആവേശം കൂടിയിരിക്കുകയാണ്.
ദീപികയെ സിനിമയിലേക്ക് സ്വാഗതം ചെയ്ത് കൊണ്ടുള്ള വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. അറ്റ്ലീ ദീപികയ്ക്ക് കഥ വിശദീകരിച്ച് കൊടുക്കുന്നതും ദീപിക സീനുകൾ ചെയ്യുന്നതിന്റെയും വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്.
അല്ലു അർജുന്റെ ഇരുപത്തി രണ്ടാമത്തെ ചിത്രമാണിത്. അറ്റ്ലീയുടെ ആറാമത്തെ ചിത്രവും. അമേരിക്കയിലെ ലോലാ വി എഫ് എക്സ്, സ്പെക്ട്രൽ മോഷൻ, യു എസ് എ, ഫ്രാക്ചേർഡ് എഫ് എക്സ്, ഐ എൽ എം ടെക്നോപ്രോപ്സ്, അയൺ ഹെഡ് സ്റ്റുഡിയോ, ലെഗസി എഫക്ട്സ് എന്നീ സ്ഥാപനങ്ങൾ ചിത്രത്തിന്റെ സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്നു. ചിത്രത്തിന്റെ രചനയും അറ്റ്ലി തന്നെയാണ്. സൺ പിക്ചേഴ്സ് ആണ് ചിത്രത്തിന്റെ നിർമാണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









